ഒമാനിൽ ലുലുവിന്റെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു
Wednesday, August 31, 2016 8:34 AM IST
മസ്കറ്റ്: പ്രശസ്ത ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ 129–ാമത് ശാഖ ഒമാനിൽ പ്രവർത്തനം ആരംഭിച്ചു.

മസ്കറ്റിൽ നിന്നും 145 കിലോമീറ്റർ ദൂരെ ബാറ്റിന ഗവർണറേറ്റിലെ റുസ്താഖിലാണ് പുതിയ ശാഖ തുറന്നത്. ലുലുവിന്റെ ഒമാനിലെ പതിനേഴാമത് ശാഖയാണിത്. റുസബാറ്റിന ഗവർണർ ഷെയ്ഖ് ഹിലാൽ ബിൻ സയ്യിദ് അൽഹജ്റി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യുസഫ് അലി, സിഇഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ഡയറക്ടർ ലുലു ഒമാൻ ആൻഡ് ഇന്ത്യ എ.വി. അനന്ത്, റീജണൽ ഡയറക്ടർ ഒമാൻ കെ.എ. ഷബീർ തുടങ്ങിയവർ പങ്കെടുത്തു.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം