ഗ്രാന്റ് ഹൈപ്പർ ഖൈത്താനിൽ പുതിയ ശാഖ തുറക്കുന്നു
Tuesday, August 30, 2016 7:13 AM IST
കുവൈത്ത്: ഗ്രാന്റ് ഹൈപ്പർ കുവൈത്തിലെ എട്ടാമത് ശാഖ ഖൈത്താനിൽ പ്രവർത്തനം ആരംഭിക്കുന്നു. സെപ്റ്റംബർ ഒന്നിനു (വ്യാഴം) വൈകുന്നേരം നാലിനാണ് ഉദ്ഘാടനം. യുഎഇ ആസ്‌ഥാനമായുള്ള റീജൻസി ഗ്രൂപ്പിന്റെ നാൽപതാം ശാഖയാണ് ഖൈത്താനിൽ തുറക്കുന്നതെന്നു റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ പറഞ്ഞു.

ഖൈത്താൻ ട്രയോ മാളിലാണു ഹൈപ്പർ മാർക്കറ്റ്. രാജ്യാന്തര നിലവാരത്തിലുള്ള ഇന്റീരിയർ സംവിധാനമാണ് ഒരുക്കിട്ടുള്ളത്. ഭക്ഷ്യ, ഭക്ഷ്യേതര ഉത്പന്നങ്ങൾ, രാജ്യാന്തര ബ്രാൻഡിലുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ, പ്രമുഖ യൂറോപ്യൻ ഡിസൈനൻമാരുടെ വസ്ത്രശേഖരം, ഫുട്വെയർ, ആരോഗ്യ സൗന്ദര്യ വസ്തുക്കൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഫാമുകളിൽ നിന്ന് നേരിട്ടെത്തിക്കുന്ന പച്ചക്കറികൾ ദിവസവും ഇന്ത്യയിൽ നിന്നും മറ്റും എത്തിക്കുന്ന മീൻ, ഇറച്ചി തുടങ്ങിയവ മിതമായ നിരക്കിലാണ് വിപണനം ചെയ്യുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രത്യേക ഓഫറുകൾ ഉണ്ടാകുമെന്നും മാനേജ്മെന്റ് അറിയിച്ചു.

വാർത്താസമ്മേളനത്തിൽ ഷെയ്ഖ് ദാവൂദ് സൽമാൻ അൽ സബാഹ്, കുവൈത്ത് ഗ്രാന്റ് ഹൈപ്പർ ചെയർമാൻ ജാസിം മുഹമ്മദ് ഖാമിസ് അൽ ഷർറാഹി, റീജണൽ ഡയറക്ടർ അയൂബ് കച്ചേരി, ഡയറക്ടർ ഡോ. അബ്ദുൽ ഫത്താഹ്, സിഇഒ പി.സി. മുഹമ്മദ് സുനീർ, ജനറൽ മാനേജർ തഹ്സീസ് അലി എന്നിവരും സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ