ലുലു ഒമാനിലെ റുസ്താഖിൽ പുതിയ ശാഖ തുറക്കുന്നു
Tuesday, August 30, 2016 7:10 AM IST
മസ്കറ്റ്: പ്രശസ്ത ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പിന്റെ 129–ാമത് ശാഖ ഒമാനിലെ റുസ്താഖിൽ ഓഗസ്റ്റ് 31നു (ബുധൻ) പ്രവർത്തനം ആരംഭിക്കും.

ഉച്ചക്ക് ഒന്നിനു ബാറ്റിന ഗവർണർ ഷെയ്ഖ് ഹിലാൽ ബിൻ സയ്യിദ് അൽഹജ്റി പുതിയ ശാഖയുടെ ഉദ്ഘാടനം നിർവഹിക്കും. ലുലുവിന്റെ ഒമാനിലെ പതിനേഴാമത്തെ ശാഖയാണ് റുസ്താഖിൽ തുറക്കുന്നത്.

<ആ>റിപ്പോർട്ട്: സേവ്യർ കാവാലം