നടൻ ജയസൂര്യ അജ്മാൻ തുംബൈ ഹോസ്പിറ്റൽ സന്ദർശിക്കുന്നു
Tuesday, August 30, 2016 7:09 AM IST
അബുദാബി: അജ്മാനിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ തുംബൈ ഹോസ്പിറ്റലിൽ പ്രശസ്ത മലയാള സിനിമതാരം ജയസൂര്യ സെപ്റ്റംബർ ഒന്നിനു (വ്യാഴം) സന്ദർശനം നടത്തുന്നു.

വൈകുന്നേരം അഞ്ചിന് തുംബൈ ഹോസ്പിറ്റലിൽ എത്തുന്ന നടൻ ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങൾ ചുറ്റിക്കാണുകയും തുടർന്നു തന്റെ ആരാധകരുമായി കാണുകയും ചെയ്യും. നടന്മാരായ ഗോവിന്ദ് പദ്മസൂര്യ, ഷറഫുദീൻ എന്നിവരും സംവിധായകൻ രഞ്ജിത് ശങ്കറും പങ്കെടുക്കും.

താരത്തിന്റെ സന്ദർശനത്തോടനുബന്ധിച്ചു തുംബൈ ഹോസ്പിറ്റലിൽ ഉച്ചകഴിഞ്ഞു മൂന്നു മുതൽ രാത്രി ഒമ്പതു വരെ സൗജന്യ ആരോഗ്യപരിശോധനാ ക്യാമ്പ് നടത്തുന്നു. സന്ദർശകർക്ക് സൗജന്യ ദന്ത/നേത്ര പരിശോധന, പുറംവേദന/അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്ക് സൗജന്യ ചെക്കപ്പ്
ലഭിക്കുന്നതാണ്. ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, ബിഎംഐ എന്നീ ചെക്കപ്പുകൾ
ക്യാമ്പിൽ സൗജന്യമായിരിക്കും.

വിവരങ്ങൾക്ക് 06 7463333, 050 4384895.

<ആ>റിപ്പോർട്ട്: ഷാജ് ഹമീദ്