ദുബായ് ഒപ്പേറ ഇന്ന് മുതൽ
Tuesday, August 30, 2016 5:35 AM IST
ദുബായ്: നഗരത്തിലെ ആദ്യത്തെ സംഗീതനാടകശാലയായ ദുബായ് ഒപ്പേറ ഇന്ന് വാതിൽ തുറക്കും. ജനുസ് റോസ്റ്റോക്ക് രൂപകല്പന ചെയ്ത ഒപ്പേറ ആധുനിക–പൗരാണിക മാതൃകകൾ സമന്വയിപ്പിച്ച് നിർമിച്ചതാണ്. കെട്ടിടത്തിന്റെ പുറംപണികൾ ഇപ്പോഴും പുരോഗമിക്കുകയാണെങ്കിലും ഉൾഭാഗം പ്രവർത്തന സജ്‌ജമാണ്. ഓരോ പ്രദർശനത്തിനും ടിക്കറ്റ് നിരക്കുകൾ വ്യത്യസ്തമായിരിക്കും. കുറഞ്ഞ നിരക്ക് 250 ദിർഹമായിരിക്കും.