ഫാ. ജേക്കബ് കുറുപ്പനകത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു
Monday, August 29, 2016 5:58 AM IST
മെൽബൺ: കോട്ടയം അതിരൂപതാംഗവും ഉഴവൂർ ഫൊറോന പളളി വികാരിയും പ്രഗത്ഭ വചന പ്രഘോഷകനും ആയിരുന്ന ഫാ. ജേക്കബ് കുറുപ്പനകത്തിന്റെ നിര്യാണത്തിൽ മെൽബണിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷൻ അനുശോചിച്ചു.

അകാലത്തിൽ വേർപിരിഞ്ഞ ജേക്കബ് അച്ചന്റെ നിര്യാണത്തിൽ മെൽബണിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലയിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കൽ, കൈക്കാരൻമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ്, സെക്രട്ടറി സിജു അലക്സ്, പിആർഒ റെജി പാറയ്ക്കൻ, പാരീഷ് കൗൺസിൽ അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികളായ സജി ഇല്ലിപ്പറമ്പിൽ, സോണിയ ജോജി, ജോയൽ ജോസഫ്, പ്രശസ്ത വചന പ്രഘോഷകൻ ജിജിമോൻ കുഴിവേലി എന്നിവർ അനുശോചിച്ചു.

ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം ക്ലയിറ്റൺ സെന്റ് പീറ്റേഴ്സ് പളളിയിലും ഫോക്കനാർ സെന്റ് മാത്യൂസ് പളളിയിലും പരേതന്റെ ആത്മശാന്തിക്കുവേണ്ടി ഒപ്പീസ് നടത്തി.

സെപ്റ്റംബർ അഞ്ചിനു (തിങ്കൾ ഉച്ചകഴിഞ്ഞ് നീണ്ടൂർ സെന്റ് മൈക്കിൾസ് പളളിയിലാണ് സംസ്കാര ശുശ്രൂഷകൾ.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ