അവധിക്കാല ബൈബിൾ സ്കൂളിനു സമാപനം
Monday, August 29, 2016 5:56 AM IST
കുവൈത്ത് : അഹമ്മദി സെന്റ് തോമസ് ഓർത്തഡോക്സ് പഴയപള്ളിയിലെ അവധിക്കാല ബൈബിൾ സ്കൂൾ സമാപിച്ചു.

സമാപന സമ്മേളനം ഫാ. സി.സി.സാബു ഉദ്ഘാടനം ചെയ്തു. ഫാ. ജോബി വർഗീസ് അധ്യക്ഷത വഹിച്ചു. വത്സമ്മ ജോർജ് , ബെന്നി വർഗീസ്, ബാബു കോശി വാഴയിൽ, വർഗീസ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ റാലി, ലഘുനാടകം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ