റിയാദ്: ഐഎസ് സിയോണിസ്റ്റ് സാമ്രാജ്യത്വ സൃഷ്ടിയാണെന്നും ഐഎസിനും ഫാസിസത്തിനും മതവുമായി ബന്ധവുമില്ലെന്നും ജിഹാദുമായി ഐഎസിന് ഒരു ബന്ധവുമില്ലെന്നും എസ്വൈഎസ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ളിയാവുദ്ദീൻ ഫൈസി. എസ്വൈഎസ് റിയാദ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ ദിവസം ബത്ഹയിലെ സഫാമക്ക ഓഡിറ്റോറിയത്തിൽ ഐഎസ്, ഫാസിസം, ഇസ്ലാം എന്ന വിഷയത്തെ അധികരിച്ചു നടന്ന പഠന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടിൽ സമസ്ത കേരള ജംഇയത്തുൽ ഉലമയുടെ കീഴ്ഘടകമായ എസ്വൈഎസ് നടത്തി വരുന്ന കാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടി ഹംസ ദാരിമി ഉദ്ഘാടനം ചെയ്തു. മൊയ്തീൻ കുട്ടി തെന്നല അധ്യക്ഷത വഹിച്ചു. അലി അശ്റഫ് ദാരിമി, മുനീർ ഫൈസി, അബൂബക്കർ ഫൈസി ചുങ്കത്തറ, മജീദ് പത്തപ്പിരിയം, അബൂബക്കർ ഫൈസി വെള്ളില, , ഹംസത്തലി പനങ്ങാങ്ങര, സെക്രട്ടറി അസീസ് വാഴക്കാട് എന്നിവർ സംസാരിച്ചു. സൈദലവി ഫൈസി പനങ്ങാങ്ങര, ഇസ്മായിൽ ഹുദവി, സുബൈർ ഹുദവി, കെ.പി. മുഹമ്മദ് കളപ്പാറ, അലി തയ്യാല, കുഞ്ഞിപ്പ തവനൂർ, ബഷീർ പറമ്പിൽ, ആബിദ് കൂമണ്ണ, മുഹമ്മദ് മഞ്ചേരി, ടി.എൻ.ടി. അബു തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.