കാർഡിഫിൽ നൃത്ത പരിശീലന കേന്ദ്രം ആരംഭിച്ചു
Saturday, August 27, 2016 6:42 AM IST
ലണ്ടൻ: കാർഡിൽ കലാകേന്ദ്രയുടെ നേതൃത്വത്തിൽ നൃത്തപരിശീലന കേന്ദ്രം ആരംഭിച്ചു. ശാസ്ത്രീയ നൃത്ത പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം പ്രമുഖ ചലച്ചിത്ര സീരിയൽ താരം എം.ആർ.ഗോപകുമാറിന്റെ മകൻ ശ്രീജിത്ത് നിർവഹിച്ചു. ചടങ്ങിൽ കലാകേന്ദ്ര സാരഥി ടി.ആർ. വിശ്വലാൽ സംസാരിച്ചു.

കലാകാരന്മാരെ കണ്ടെത്തുന്നതിലും അവരെ പരിശീലിപ്പിക്കുന്നതിലും ഏറെ മുന്നിലുള്ള കലാകേന്ദ്രയുടെ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണ്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയിലാണ് തുടക്കത്തിൽ പരിശീലനം നൽകുന്നത്. പ്രശസ്ത നർത്തകി കലാമണ്ഡലം കുമാരി ശിൽപയാണ് നൃത്തമഭ്യസിപ്പിക്കുന്നത്.

വിവരങ്ങൾക്ക്: ശിൽപ 07908409709.

<ആ>റിപ്പോർട്ട്: ഷാജി ഫ്രാൻസിസ്