ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷപരിപാടിയിൽ സ്വാമി ഉദിത് ചൈതന്യയും കലാഭവൻ ജയനും
Saturday, August 27, 2016 6:42 AM IST
ഫിലഡൽഫിയ: പ്രവാസികളുടെ ഇടയിലെ മുഖ്യ ഓണാഘോഷങ്ങളിലൊന്നായ ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ‘സാഹോദര്യത്തിരുവോണം’ എന്ന പേരിൽ ഓണാഘോഷം സെപ്റ്റംബർ നാലിനു (ഞായർ) നടക്കും.

സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ഓഡിറ്റോറിയത്തിൽ (608 welsh Rd, Philadelphia, PA19115) വൈകുന്നേരം നാലു മുതലാണ് ആഘോഷപരിപാടികൾ.

ഗ്രഹാതുരത്വമുണർത്തുന്ന ഈ ഓണാഘോഷത്തിന്റെ മുന്നോടിയായി ഉച്ചകഴിഞ്ഞു രണ്ടു മുതൽ നൃത്ത മത്സരം അരങ്ങേറും. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടക്കുന്ന ഘോഷയാത്രയിൽ വിശിഷ്‌ടാതിഥികളെ ആനയിച്ചുകൊണ്ട് ഓണാഘോഷത്തിനു തുടക്കം കുറിക്കും. തുടർന്നുളള പൊതു സമ്മേളനത്തിൽ തിരുവാതിര, മാവേലി മന്നന്റെ എഴുന്നളളത്ത്, അടുക്കളതോട്ട മത്സര വിജയികളെ പ്രഖ്യാപിക്കൽ, അവാർഡുദാനം, നുപുര ഡാൻസ് അക്കാഡമി (അജി പണിക്കർ) അണിയിച്ചൊരുക്കുന്ന നൃത്തനിർത്യങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

ഈ വർഷത്തെ ഓണാഘോഷത്തിൽ സ്വാമി ഉദിത് ചൈതന്യ സന്ദേശം നൽകും. വർത്തമാനകാലഘട്ടത്തിലെ രാഷ്ര്‌ടീയ, സാമൂഹിക സംഭവ വികാസങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിച്ചു കൊണ്ടുളള ചാക്യാർകൂത്ത്, മിമിക്രി, നാടൻ പാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കുന്നത് ബഹുമുഖ കലാപ്രതിഭയായ കലാഭവൻ ജയൻ ആണ്.

ആഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായി ഓണാഘോഷ കമ്മിറ്റി അറിയിച്ചു.

വിവരങ്ങൾക്ക്: ഫിലിപ്പോസ് ചെറിയാൻ 215 605 7310, തോമസ് പോൾ 267 825 5193, സുരേഷ് നായർ 267 5515 8375, ജീമോൻ ജോർജ് 267 970 4267, അനൂപ് ജേക്കബ് 267 423 5060.