ഫിലഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം രജതജൂബിലിയുടെ നിറവിൽ
Saturday, August 27, 2016 2:36 AM IST
ഫിലഡൽഫിയ: പരിശുദ്ധ കന്യകമറിയം അമ്മയുടെ ധന്യനാമത്തിൽ ആയിരത്തിതൊള്ളായിരത്തി ഒന്ന് മേയ്മാസം പതിനൊന്നിനു സ്‌ഥാപിതമായ, നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം ഓഫ് ഫിലഡൽഫിയ (514 ഉല്ലൃലമൗഃ അ്ല) ഇരുപത്തഞ്ചുവർഷം പൂർത്തിയാക്കുന്നു. ഈ അവസരത്തിൽ പ. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുനാളിനോട് അനുബന്ധിച്ചു വാർഷികദിനവും സിൽവർജൂ ബലിയും ഓഗസ്റ്റ് മാസം 27, 28 തീയതികളിൽ ആഘോഷിക്കുന്നു.

ഈ ഇടവക പരിശുദ്ധമാതാവിന്റെ പ്രാർത്ഥനയാൽ ഫിലഡൽഫിയയിലും ചുറ്റുപാടും ഉള്ള മലങ്കര ഓർത്തഡോക്സ് വിശ്വാസകുടുംബങ്ങൾക്ക് വേണ്ടതായ ആത്മീയശുശ്രൂഷകൾ ഇടവക വികാരി റെവ. ഫാദർ ഡോ. സാമുവേൽ കെ. മാത്യുവിന്റെ നേതൃത്വത്തിൽ അനുഗ്രഹപ്രദമായ രീതിയിൽ നിർവഹിച്ചുപോരുന്നു.

ഇടവകയുടെ മുൻവികാരിയും നിലക്കൽ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസനസഹായ മെത്രാപ്പോലീത്തായുമായ അഭി.ജോഷ്വ മാർ നിക്കോദിമോസ് തിരുമേനിയുടെ മുഖ്യസാന്നിധ്യത്തിലും സാഹോദരീ ഇടവകവികാരിമാർ, മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് (എംഒസിഎഫ്), എക്യൂമെനിക്കൽ പ്രസ്‌ഥാനനേതാക്കൾ, ഇടവകജനങ്ങൾ, സുഹൃത്തുക്കൾ, എന്നിവരുടെ സഹകരണത്തിലും 27–നു ശനിയാഴ്ച വൈകിട്ട് അഞ്ചു മുതൽ വിവിധപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നു.

അഭി.തിരുമേനിക്ക് സ്വാഗതമരുളി സ്വീകരിക്കുന്നതോടൊപ്പം സന്ധ്യാനമസ്കാരം, ദേവാലയത്തിനു ചുറ്റുമുള്ള സമീപവീഥികളിൽ കൂടി റാസ പ്രദക്ഷിണം, ആശംസാ സമ്മേളനം, സൺഡേസ്കൂൾ വിദ്യാർത്ഥികളുടെ ഗാനങ്ങൾ, രജതജൂബിലി സുവനീർപ്രകാശനം, ആശീർവാദം, ശേഷം അത്താഴവിരുന്നു എന്നിവ ഉണ്ടായിരിക്കുന്നതാണ്.

28–നു ഞായറാഴ്ച രാവിലെ 9.30–നു പ്രഭാതനമസ്കാരവും തുടർന്നു അഭി.നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിലും വെരി റെവ. കെ. മത്തായി കോറെപ്പിസ്കോപ്പായുടെയും റവ. ഫാ. എബി പൗലോസിന്റേയും സഹകാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബാനയും, പ്രദക്ഷിണവും, ആശിർവാദവും, നേർച്ചവിളമ്പും ദൈവകൃപയാൽ നടത്തുന്നതാണ്.

അമേരിക്കൻ ഭദ്രാസനത്തിന്റെ മുൻ അധിപനായിരുന്ന കാലംചെയ്ത മാർ ബർണബാസ് തിരുമേനിയേയും, മുൻ ഇടവകവികാരിമാരായിരുന്ന വെരി റവ. ഡോ. പി. എസ്.സാമുവേൽ കോറെപ്പിസ്കോപ്പ, അഭി. നിക്കോദിമോസ് മെത്രാപ്പോലീത്ത (അന്ന് റവ. ഫാ എം. ജോൺസൻ), വെരി റവ. യൂഹാനോൻ റമ്പാൻ (പഴയ സെമിനാരി, കോട്ടയം), റവ. ഫാ. ബാബു വർഗീസ് എന്നിവരേയും അവരുടെ നിസ്തുല്യമായ സ്നേഹത്തിനും, കരുതലിനും, സേവനത്തിനും, പ്രാർത്ഥനകൾക്കും ഇടവക എന്നും കടപ്പെട്ടിരിക്കുന്നു. എല്ലാവിശ്വാസികളുടെയും പ്രാർത്ഥനകളും സാന്നിധ്യവും ഇടവക വികാരി റവ. ഫാ. ഡോ. സാമുവേൽ കെ. മാത്യുവിന്റേയും ഇടവകജനങ്ങളുടെയും നാമത്തിൽ ആഹ്വാനംചെയ്യുന്നു. ജൂബിലി സുവനീറിലേക്ക് സഹരിച്ചിട്ടുള്ള എല്ലാവർക്കും കോഡിനേറ്റർ ബിജു മാത്യു പ്രത്യേകം നന്ദി അറിയിക്കുന്നു.

റവ.ഫാ. ഡോ. സാമുവേൽ കെ. മാത്യു (വികാരി), അബിൻ ബാബു (ട്രസ്റ്റി), തോമസ് ഏബ്രഹാം (സെക്രട്ടറി).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം