ഇല്ലിനോയി മലയാളി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് ഒക്ടോബർ എട്ടിന്
Saturday, August 27, 2016 2:36 AM IST
ഷിക്കാഗോ: ഇല്ലിനോയി മലയാളി അസോസിയഷന്റെ ആഭിമുഖ്യത്തിൽ ഇഗെർട്ട് ബാഡ്മിന്റൺ കോർട്ടിൽ വച്ചു ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള അനേകം ടീമുകൾ ഈ പരിപാടിയിൽ പങ്കെടുക്കും.

പരിപാടിയുടെ വിജയത്തിനായി സിറിയക് കൂവക്കാട്ടിൽ ചെയർമാനായും, പ്രവീൺ തോമസ് കോ– ചെയർമാനായുമുള്ള വിപുലമായ കമ്മിറ്റി ഇതിനായി പ്രവർത്തനം ആരംഭിച്ചു. ആകർഷകങ്ങളായ വിവിധ സമ്മാനങ്ങളും വിവിധ വ്യവസായ സംരംഭകർ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ടൂർണമെന്റിന്റെ വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: സാം ജോർജ് (773 671 6073), ജോസി കുരിശിങ്കൽ (773 478 4357), സിറിയക് കൂവക്കാട്ടിൽ (630 673 3382), പ്രവീൺ തോമസ് (847 769 0050).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം