പി.സി.ജോർജ് എംഎൽഎയുടെ ഓണം ‘അമ്മ’യ്ക്കൊപ്പം
Friday, August 26, 2016 7:53 AM IST
സിഡ്നി: ഓസ്ട്രേലിയയിലെ മുഴുവൻ ഓണാഘോഷങ്ങൾക്കും നാന്ദി കുറിച്ചുകൊണ്ട് അത്തം നാളിൽ ഓസ്ട്രേലിയൻ മലയാളി മൈഗ്രന്റ്സ് അസോസിയേഷൻ (അമ്മ) 2016 ലെ ഓണാഘോഷത്തിനു തിരികൊളുത്തുന്നു. ‘അത്തപ്പുലരി’ എന്നു പേരിൽ പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ സെപ്റ്റംബർ നാലിനു (ഞായർ) രാവിലെ 10.30മുതൽ ലിവർപൂളിലെ ഓൾ സെയിന്റ്സ് ചർച്ച് ഹാളിലാണ് (അഹഹ ടമശിേെ ഇവൗൃരവ ഒമഹഹ, 48 ഏലീൃഴല ടേൃലലേ, ഘശ്ലൃുീീഹ) അരങ്ങേറുക.

പൂഞ്ഞാർ എംഎൽഎ പി.സി. ജോർജും ആഘോഷങ്ങളിൽ മുഖ്യാതിഥിയായിരിക്കും. അംഗങ്ങൾക്ക് സൗജന്യമായും മുതിർന്നവർക്ക് 20 ഡോളറും കുട്ടികൾക്ക് 15 ഡോളറും എന്ന നിരക്കിലുള്ള രുചിയേറിയ ഓണസദ്യ ലഭ്യമാണ്. ചടങ്ങിൽ അസോസിയേഷനിലേക്ക് പുതിയ അംഗങ്ങളെ ലൈഫ് ടൈം മെംബർഷിപ്പു നൽകി സ്വീകരിക്കുമെന്നു പ്രസിഡന്റ് ജസ്റ്റിൻ ആബേൽ, സെക്രട്ടറി സ്മിത പിള്ള, പ്രോഗ്രാം കൺവീനർ ആന്റണി യേശുദാസ് എന്നിവർ പറഞ്ഞു.

വിവരങ്ങൾക്ക്: മാാമമൗെമേഹശമാമശഹ*ഴാമശഹ.രീാ

<ആ>റിപ്പോർട്ട്: ജിൻസ് ജോർജ്