ഇടുക്കി ജില്ലാ സംഗമത്തിന്റെ വടംവലി മത്സരത്തിന് അവേശകരമായ പ്രതികരണം
Friday, August 26, 2016 7:51 AM IST
ലണ്ടൻ: ഇടുക്കി ജില്ലാ സംഗമത്തിന്റെ ഓണത്തോടനുബന്ധിച്ചു സെപ്റ്റംബർ 11നു നടക്കുന്ന വടംവലി മൽസരത്തിനു ആവേശകരമായ പ്രതികരണം. യുകെയിലെ കരുത്തന്മാരായ മലയാളികളെ കോർത്തിണക്കിക്കൊണ്ട് നടക്കുന്ന വടംവലി മത്സരം സെപ്റ്റംബർ 11നു (ഞായർ) രാവിലെ ഒമ്പതു മുതൽ ബർമിംഗ്ഹാം വിൻഡ്ലി ലിഷർ സെന്ററിലാണ് അരങ്ങേറുക.

501 പൗണ്ടും ട്രോഫിയും മെഡലുമാണ് ജേതാക്കളെ കാത്തിരിക്കുന്നത്. രണ്ടും മൂന്നും സ്‌ഥാനക്കാർക്ക് യഥാക്രമം 251 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും സമ്മാനമായി ലഭിക്കും. ഇതോടൊപ്പം ഏറ്റവും നല്ല ടീമിനു പ്രത്യേക സമ്മാനവും ലഭിക്കും.

പത്തോളം ടീമുകൾ രജിസ്റ്റർ ചെയ്ത മത്സരത്തിൽ ഇനിയും പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾക്ക് ഓഗസ്റ്റ് 31നു മുൻപായി രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: റോയി മാത്യു (മാഞ്ചസ്റ്റർ) 07828009530, ബാബു തോമസ് 07730 883823, റോയി മാത്യു (ലിവർപൂൾ) 07956 901683, ജസ്റ്റിൻ ഏബ്രഹാം 07985 656204,

പീറ്റർ താനോലിൽ 07713 183350.

വിലാസം: ണഹചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ, ഇഘകഎഠഛച ഞഛഅഉ, ടഡഠഠഛച ഇഛഘഉഎ1ഋഘഉ,ആ73 6ഋച, ആകഞങകചഏഒഅങ.

<ആ>റിപ്പോർട്ട്: അലക്സ് വർഗീസ്