ജയശങ്കർ പിള്ളക്ക് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിൽ സ്‌ഥിരാംഗത്വം
Friday, August 26, 2016 7:48 AM IST
ടൊറേന്റോ: ഇന്തോ കനേഡിയൻ പ്രസ്ക്ലബ്ബ് സ്‌ഥാപകനും ചെയർമാനുമായ ജയശങ്കർ പിള്ളക്ക് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (കജക) സ്‌ഥിരാംഗത്വം ലഭിച്ചു. ഇതോടെ അടുത്തവർഷം മേയിൽ ജർമനിയിലെ ഹാംബർഗ് സിറ്റി ഹാളിൽ നടക്കുന്ന ഐപിഐ ആഗോള മാധ്യമ സമ്മേളനത്തിൽ കാനഡയിൽ നിന്നുള്ള മാധ്യമ പ്രവർത്തകരുടെ പ്രതിനിധിയായി ജയ്ശങ്കർ പിള്ള പങ്കെടുക്കും.

ലോകത്തിലെ വളരെ ചുരുക്കം മാധ്യമ പ്രവർത്തകർ മാത്രം അംഗം ആയിട്ടുള്ള ഐപിഐ സ്വതന്ത്ര എഴുത്തുകാരുടെ കൂട്ടായ്മ ആണ്. ലോകത്തിലെ മാധ്യമ പ്രവർത്തകരുടെ ക്ഷേമത്തിനും അവർ വിവിധ മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി പഠിക്കുകയും അവ അധികാര വർഗത്തിനും പൊതു ജന സമക്ഷവും കൊണ്ട് വരുന്നതിനും ഐപിഐ മുൻഗണന നൽകുന്നു.

1983 ൽ സ്കൂൾ ഇൻലൻഡ് മാസികയിൽ തുടങ്ങിയ മാധ്യമ പ്രവർത്തനത്തിന് 33 വർഷത്തിനുശേഷം ലഭിച്ച അംഗീകാരം ആണ് ഇതെന്നു ജയ് കരുതുന്നു. 1985 മുതൽ കലാലയ രാഷ്ര്‌ടീയത്തിലൂടെ യൂണിയൻ മെംബർ ആയി പൊതു പ്രവർത്തനം തുടങ്ങിയ ജയ് പിള്ള, സത്യം ഓൺ ലൈൻ പത്രം, കാനഡ നാഷണൽ ഹെഡ്, ജയ് ഹിന്ദ് വാർത്ത എക്സിക്യൂട്ടീവ് എഡിറ്റർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ കാനഡയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാറ്റൊലി ന്യൂസ്, മാറ്റൊലി മാസിക എന്നിവയുടെ മാനേജിംഗ് എഡിറ്ററും ആദി ക്രിയേഷൻസിന്റെ മാനേജിംഗ് ഡയറക്ടറായും സേവനം അനുഷ്ഠിക്കുന്നു. 1992–93 ൽ അഹമ്മദാബാദിൽ നടന്ന വർഗീയ ലഹളയുടെ ഫോട്ടോകളും വാർത്തകളും സഞ്ജയൻ എന്ന പേരിൽ ജയ് പ്രമുഖ പത്രങ്ങൾക്കു റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

കനേഡിയൻ ജേർണലിസ്റ്റ് ഫോർ ഫ്രീ എക്സ്പ്രഷൻ (ഇഖഎഋ) അംഗം ആയ പ്രമുഖ പത്രപ്രവർത്തകൻ ആയ താരിഖ് ഫത്തേ, താര സിംഗ്, നോർമൻ, പാഡി ഷെർമാൻ എന്നിവർ മറ്റു അംഗങ്ങൾ ആണ്. അടുത്തകാലത്ത് കേരളത്തിൽ മാധ്യമ പ്രവർത്തകർക്കുനേരെ ഉണ്ടായ ജനാധിപത്യവിരുദ്ധ നിലപാടുകൾ, പ്രമുഖ പത്ര പ്രവർത്തക രവീണ ഔലകിന്റെ മരണം, പ്രശസ്ത എഴുത്തുകാരൻ പെരുമാൾ മുരുഗനു നേരെ ഉണ്ടായ രാഷ്ര്‌ടീയ ഇടപെടലുകൾ എന്നിവ മലയാള മാധ്യമങ്ങളിലും വിവിധ ഭാഷാ മാധ്യമങ്ങളിലും ശ്രദ്ധ പതിപ്പിക്കുന്നതിൽ ജയ് നടത്തിയ ശ്രമങ്ങൾ ഐപിഐ വിലയിരുത്തി.

നോർത്ത് അമേരിക്കൻ മാധ്യമ പ്രവർത്തകരുടെ ഇടയിൽ നിന്നും ഐപിഐ സ്‌ഥിരാംഗത്വം ലഭിച്ച ആദ്യ മലയാളി കൂടി ആണ് ജയ്. പ്രവാസ നൊമ്പരം, മുൻപേ പോയവൻ, മലയാളി മാന്യന്മാർ, ഞാൻ കണ്ട സുന്ദരികൾ എന്നീ കഥകളും നിഴലുകൾ (കവിത സമാഹാരം), സമകാലികം (ലേഖനങ്ങൾ) എന്നിവയും രചിച്ചിട്ടുണ്ട്.

ഭാര്യ ലൗലി ശങ്കർ (ഐപിസിഎൻഎ കാനഡ പ്രസിഡന്റ്) മകൻ ആദി ശങ്കർ എന്നിവരുമൊത്തു കാനഡയിലെ ബ്രാംപ്ടണിൽ സ്‌ഥിരതാമസമാക്കിയ ജയ്, എറണാകുളം ആമ്പല്ലൂർ ചെറുപറമ്പത്തു പരേതരായ കെ.എസ്. പിള്ളയുടെയും സരോജിനി പിള്ളയുടെയും ഇളയമകനാണ്.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
<ശാഴ െൃര=/ിൃശ/2016മൗഴൗെേ26ഷമശശ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>