കേരള സമാജം ഓഫ് ഫ്ളോറിഡയുടെ ഓണാഘോഷം സെപ്റ്റംബർ മൂന്നിന്
Friday, August 26, 2016 7:46 AM IST
മയാമി: മലയാളിയുടെ ഉത്സവമായ ഓണത്തിനെ വരവേൽക്കാൻ മയാമി ഒരുങ്ങി. കേരള സമാജം ഓഫ് ഫ്ളോറിഡയുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ മൂന്നിനു വൈകുന്നേരം 5.30 മുതൽ കൂപ്പർ സിറ്റി ഹൈസ്കൂൾ ഓഡിറ്റോറിയറ്റിൽ അരങ്ങേറും. വിഭവ സമൃദ്ധമായ ഓണസദ്യയോടു കൂടി ആരംഭിക്കുന്ന ഓണാഘോഷത്തിനു കലാമാമാങ്കമൊരുക്കാൻ സമാജത്തിലെ അംഗങ്ങൾ തയാറായിക്കഴിഞ്ഞു.

‘ഓണവിസ്മയങ്ങൾ’ എന്ന പേരിൽ നൂറ്റമ്പതോളം കലാകാരന്മാരെ അണിനിരത്തി തികച്ചും പുതുമയാർന്ന ഒരു കലാസന്ധ്യ അണിയിച്ചൊരുക്കുന്നു. നിരവധി സുന്ദരീസുന്ദരന്മാരെ അണിനിരത്തി ഡ്രം ലോവേഴ്സ് ഓഫ് ഫ്ളോറിഡയുടെ ചെണ്ടമേളത്തോടുകൂടിയ ഘോഷയാത്ര, തലപ്പൊലി, നാടൻപാട്ടുകൾ, തിരുവാതിര, കുട്ടികളുടെ വിവിധ പരിപാടികൾ, കോമഡി സ്കിറ്റുകൾ തുടങ്ങി നിരവധി കലാപ്രകടനങ്ങൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു.

ഏവരേയും ആഘോഷ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസ്മാൻ കരേടൻ പറഞ്ഞു.

വിവരങ്ങൾക്ക്: ജോസ് മാൻ കരേടൻ 954 558 2245, നോയൽ മാത്യു 786 553 6635.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം