ജർമൻ ടൗൺ പള്ളിയിൽ വേളാങ്കണ്ണി മാതാവിന്റെ തിരുനാളും കരുണാവർഷ തീർഥാടനവും സെപ്റ്റംബർ മൂന്നിന്
Friday, August 26, 2016 7:42 AM IST
ഫിലഡൽഫിയ: ആഗോളസഭ കരുണയുടെ പ്രത്യേക ജൂബിലിവർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ ഫിലഡൽഫിയ സീറോ മലബാർ ഫൊറോന പള്ളിയിൽ നിന്നും ദണ്ഡവിമോചന പ്രാപ്തിക്കുതകുന്ന കരുണയുടെ പ്രത്യേക കവാടം സ്‌ഥിതി ചെയ്യുന്ന ജർമൻ ടൗൺ മിറാക്കുലസ് മെഡൽ തീർഥാടന കേന്ദ്രത്തിലേക്ക് തീർഥാടനവും വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളും ആഘോഷിക്കുന്നു.

സെപ്റ്റംബർ മൂന്നിനു (ശനി) മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രത്തിലാണ്
(ങശൃമരൗഹീൗെ ങലറമഹ ടവൃശില; 500 ഋമെേ ഇവലഹലേി അ്ലിൗല, ജവശഹമറലഹുവശമ, ജഅ 19144) തിരുനാൾ ആഘോഷങ്ങൾ.

ഫിലഡൽഫിയ സീറോ മലബാർ ഫൊറോന പള്ളിയുടെയും സഹകരണത്തോടെ
മിറാക്കുലസ് മെഡൽ തീർഥാടനകേന്ദ്രമാണ് തിരുനാളിനു നേതൃത്വം നൽകുന്നത്. തുടർച്ചയായ അഞ്ചാംവർഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാൾ ആഘോഷിക്കുന്നത്.

കിഴക്കിന്റെ ലൂർദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഏീീറ ഒലമഹവേ) തിരുസ്വരൂപം 2012 സെപ്റ്റംബർ എട്ടിന് ഫിലഡൽഫിയ ജർമൻ ടൗൺ മിറാക്കുലസ് മെഡൽ ഷെറിനിൽ സെൻട്രൽ അസോസിയേഷൻ ഓഫ് മിറാക്കുലസ് മെഡൽ എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. കാൾ പീബറും ഫിലഡൽഫിയ സീറോ മലബാർ പള്ളി വികാരി ഫാ. ജോൺ മേലേപ്പുറവും ചേർന്നു ആശീർവദിച്ചു പ്രതിഷ്ഠിച്ചത്.

എല്ലാ തിങ്കളാഴ്ച ദിവസങ്ങളിലും ജർമൻ ടൗൺ മിറാക്കുലസ് മെഡൽ ഷെറിനിൽ രാവിലെ മുതൽ വൈകുന്നേരം വരെ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും നടന്നു വരുന്നു.

മിറാക്കുലസ് മെഡൽ നൊവേന, ആഘോഷമായ തിരുനാൾ കുർബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്‌തിനിർഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാർഥന എന്നിവയാണ് തിരുനാൾ ദിവസത്തെ തിരുക്കർമങ്ങൾ.

വൈകുന്നേരം നാലിനു നടക്കുന്ന തിരുനാൾ തിരുക്കർമങ്ങൾക്ക് ഷിക്കാഗൊ സെന്റ് തോമസ് സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് മുഖ്യ കാർമികത്വം വഹിക്കും. റവ. കാൾ പീബർ, ഫാ.ജോണിക്കുട്ടി ജോർജ് പുലിശേരി, ഫാ. ഷാജി സിൽവ, ഫാ. സജി മുക്കൂട്ട് എന്നിവർ സഹകാർമികരാവും.

സീറോമലബാർ ഇടവകവികാരി ഫാ. ജോണിക്കുട്ടി പുലിശേരി,കൈക്കാരന്മാരായ ഷാജി മിറ്റത്താനി, സണ്ണി പടയാറ്റിൽ, സെക്രട്ടറി ടോം പാറ്റാനി എന്നിവരുടെ മേൽനോട്ടത്തിൽ സെന്റ് മേരീസ് വാർഡ് പ്രസിഡന്റ് ബിനു പോൾ, തിരുനാൾ കോഓർഡിനേറ്റർ ജോസ് തോമസ് എന്നിവരും വാർഡു കൂട്ടായ്മയും തിരുനാളിന്റെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

തിരുനാളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്കായി സീറോ മലബാർ പള്ളിയിൽ നന്നും അന്നേദിവസം മൂന്നിനു സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും.

തിരുനാൾ കർമങ്ങളിലേക്ക് എല്ലാ മരിയഭക്‌തരെയും വിശ്വാസികളെയും തീർഥാടനകേന്ദ്രം ഡയറക്ടർ റവ. കാൾ പീബറും സീറോമലബാർ പള്ളി വികാരി ഫാ.ജോണിക്കുട്ടി ജോർജ് പുലിശേരിയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. ജോണിക്കുട്ടി പുലിശേരി 916 803 5307, ഫാ. കാൾ പീബർ 215 848 1010.

<ആ>റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ