ജയ്പുരിൽ ഡൽഹി ഭദ്രാസന വൈദിക സമ്മേളനത്തിനു തുടക്കമായി
Thursday, August 25, 2016 8:12 AM IST
ന്യൂഡൽഹി: കരുത്തിന്റെ ശക്‌തിയല്ല, കരുതലിന്റെ മഹത്വമാണ് സഭ കാണിക്കേണ്ടതെന്നും അഴകിന്റ വർധനയല്ല, അഴുകലിന്റെ ഭാവമാണ് വൈദികർക്കുണ്ടാകേണ്ടതെന്നും മാർത്തോമ സഭ ഡൽഹി ഭദ്രാസനാധിപൻ ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്. ജയ്പുരിൽ ഓഗസ്റ്റ് 23 മുതൽ 26 വരെ നടക്കുന്ന നാലു ദിവസത്തെ ഡൽഹി ഭദ്രാസന വൈദിക പഠന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിന്റെ പഠനവിഷയം ‘ആശയക്കുഴപ്പത്തിന്റെയും സംഘർഷത്തിന്റെയും ലോകത്തെ പൗരോഹിത്യം’ എന്നതാണ്. ബിജു എസ്. ചെറിയാൻ, ലിജോ ജോൺസൺ, ബിനു ജെ. വർഗീസ് എന്നിവർ ക്ലാസുകൾ നയിക്കും.

ചടങ്ങിൽ റവ. മനോജ് മാത്യൂസ്, റവ. സാം ഏബ്രഹാം, റവ. നെബു കെ. വർഗീസ്, റവ. കോശി കുര്യൻ, റവ. നോബിൾ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.