സർഗധാര ശില്പശാല എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും
Thursday, August 25, 2016 8:10 AM IST
ദുബായ്: യുഎഇ വായനാ വർഷത്തിന്റെ ഭാഗമായി ദുബായ് കെഎംസിസി സർഗധാര സംഘടിപ്പിക്കുന്ന അക്ഷര നിലാവ് സാഹിത്യ ശില്പശാല ഓഗസ്റ്റ് 26നു (വെള്ളി) നടക്കും.

രാവിലെ എട്ടിനു രജിസ്ടേഷൻ ആരംഭിക്കും. ഒമ്പതിനു ശില്പശാല അഡ്വ. എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കഥയുടെ കാതൽ, കാവ്യാ സുഗന്ധം, ശ്രേഷ്‌ട ഭാഷ എന്നീ വിഷയങ്ങളിൽ മൂന്നു സെഷനുകളിലായി പ്രഗത്ഭർ ക്ലാസെടുക്കും. സമാപന സമ്മേളനത്തിൽ അറബ്, പ്രവാസി സാഹിത്യകാരന്മാർ പങ്കെടുക്കും. സത്യൻ മാടാക്കര, വെള്ളിയോടൻ, സലിം അയ്യനത്, ഹണി ഭാസ്കർ തുടങ്ങിയവർ ക്ലാസ് എടുക്കും. മുഖാമുഖം പരിപാടിയും ഉണ്ടായിരിക്കും. പ്രമുഖ തിരക്കഥാകൃത്ത് ഷഫീഖ് കടവത്തൂർ, ഇസ്മായിൽ മേലടി തുടങ്ങിയവർ അതിഥികളായിരിക്കും. കെഎംസിസിയുടെ കേന്ദ്ര സംസ്‌ഥാന നേതാക്കൾ പങ്കെടുക്കും. സർട്ടിഫിക്കറ്റ് വിതരണവും കലാസാഹിത്യ രംഗത്തു മികവു പുലർത്തിയവരെ ആദരിക്കുകയും ചെയ്യും. ശില്പശാലയിൽ പങ്കെടുക്കുന്നവർ ഒമ്പതിനു മുമ്പായി എത്തിച്ചേരണമെന്നു ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ