വോളന്റിയർ ക്യാപ്റ്റന്മാരുടെ ട്രെയിനിംഗ് ക്യാമ്പ് ഓഗസ്റ്റ് 26ന്
Thursday, August 25, 2016 6:48 AM IST
ജിദ്ദ: ജിദ്ദ ഹജ്‌ജ് വെൽഫെയർ ഫോറത്തിനു കീഴിൽ ഹജ്‌ജ് സേവനത്തിനു തയാറായ വോളന്റിയർ ക്യാപ്റ്റന്മാർക്കു പരിശീലനം നൽകുന്നു.

അംഗ സംഘടനകളിലെ വോളന്റിയർമാരിലെ ഓരോ പത്തു പേർക്കും ഒരു ക്യാപ്റ്റൻ വീതം ഉണ്ടായിരിക്കും. മഷാഇരുകളിലെ വോളന്റിയർ വിന്യാസം, മാപ്പ് പഠനം, ഭക്ഷണ വിതരണ ക്രമീകരണം, ആരോഗ്യ പരിചരണം തുടങ്ങിയ വിഷയങ്ങളിൽ പരിചയ സമ്പന്നരായ നേതാക്കൾ പരിശീലനം നൽകും.

26നു (വെള്ളി) വൈകുന്നേരം 7.30 നു അൽ നൂർ ഓഡിറ്റോറിയത്തിൽ എല്ലാ വോളന്റിയർ ക്യാപ്റ്റന്മാരും പങ്കെടുക്കണമെന്നു ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ