വനിതാവേദി കുവൈറ്റ് ഫഹാഹീൽ യൂണിറ്റിനു പുതിയ ലൈബ്രറി
Thursday, August 25, 2016 6:47 AM IST
കുവൈത്ത്: വനിതാവേദി കുവൈറ്റ് ഫഹാഹീൽ യൂണിറ്റിന്റെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 21നു നടന്നു.

മംഗഫ് കല ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനു ചേർന്ന യോഗത്തിൽ വനിതാവേദി പ്രസിഡന്റ് ശാന്ത ആർ. നായർ ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം മായ ബിജോയിക്കു നൽകി ഉദ്ഘാടനം നിർവഹിച്ചു.

ദൈനംദിന ജീവിതത്തിൽ വായനയുടെ പ്രസക്‌തിയെകുറിച്ചും പുസ്തകങ്ങളെപ്പോലെ നല്ല സുഹൃത്ത് വേറെയില്ലെന്നും വിരസനിമിഷങ്ങൾ സരസമാക്കാനും സത്ചിന്തകളും കാഴ്ചപ്പാടുകളും ഉണ്ടാക്കിയെടുക്കാൻ വായന സഹായിക്കുമെന്നും ശാന്ത ആർ.നായർ പറഞ്ഞു. ബിന്ദു സജീവ് അധ്യക്ഷത വഹിച്ചു. ടി.പി. പ്രസീജ, ദിവ്യ സുരേഷ്, കവിത അനൂപ്, സ്മിത ജ്യോതിഷ്, വിജിത സുരേഷ് എന്നിവർ പ്രസംഗിച്ചു. ലൈബ്രറിയുടെ ചുമതലവഹിക്കുന്നത് ജോ.കൺവീനർ മായ ബിജോ ആണ്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ