ആണവോർജം അപ്രായോഗികം; കുവൈത്ത് പദ്ധതിയിൽനിന്നു പിന്മാറുന്നു
Thursday, August 25, 2016 6:45 AM IST
കുവൈത്ത്: വൈദ്യുതാവശ്യത്തിനായുള്ള ആണവോർജ പദ്ധതിയിൽനിന്ന് കുവൈത്ത് പിന്മാറുന്നു. അപ്രായോഗികവും ചെലവേറിയതുമാണെന്നു കണ്ടതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിക്കുവാൻ മന്ത്രാലയം തീരുമാനിച്ചത്.

യുഎന്നിന്റെ കീഴിലുള്ള ആണവോർജ ഏജൻസിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിച്ചിരുന്നത്. പദ്ധതിയുടെ സാധ്യത പഠനം നടത്തിയ വിദഗ്ധ സമിതി റിയാക്ടറുകൾ സ്‌ഥാപിക്കുന്നത് ചെലവേറിയതും അപ്രായോഗികവുമാണെന്ന് റിപ്പോർട്ടു സമർപ്പിച്ചിരുന്നു. വിൻഡ് മിൽ, സോളാർ പ്ലാന്റുകൾ എന്നീ ബദൽ മാർഗങ്ങൾക്കാണ് അധികൃതർ കൂടുതൽ സാധ്യത കല്പിക്കുന്നത്. റിപ്പോർട്ട് വിശദമായി ചർച്ച ചെയ്ത് സർക്കാർ പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചതായാണ് വിവരം.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ