മലയാളി വാഹനാപകടത്തിൽ മരിച്ചു
Thursday, August 25, 2016 6:45 AM IST
കുവൈത്ത്: കോഴിക്കോട് സ്വദേശി കുവൈത്തിൽ വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് എരഞ്ഞിക്കൽ, കണ്ടംകുളങ്ങര സ്വദേശി മിദ്ഫഹ് (39) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഫർവാനിയ മുനാവർ സ്ട്രീറ്റിലായിരുന്നു അപകടം. കടകളിൽ പച്ചക്കറി വിതരണം ചെയ്യുന്ന തൊഴിലായിരുന്നു.

ഭാര്യ: വഹീദ. മക്കൾ: ലഹ്മത്ത്, ആയിശ മിൻഹ. പിതാവ്: ഹംസ.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ