എൻഎസ്എസ് കുവൈറ്റ് ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു
Thursday, August 25, 2016 6:44 AM IST
കുവൈത്ത് സിറ്റി: നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു.

വൈസ് പ്രസിഡന്റ് മധു വെട്ടിയാർ അധ്യക്ഷത വഹിച്ചു. ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യത്വത്തെ മാനിച്ചിരുന്ന മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്നു ജനറൽ സെക്രട്ടറി പ്രസാദ് പത്മനാഭൻ പറഞ്ഞു.

വസുധൈവ കുടുംബകം എന്നതായിരുന്നു സ്വാമികളുടെ കാഴ്ചപ്പാടെന്നു സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ മനോജ്മാവേലിക്കര പറഞ്ഞു. തുടർന്നു പുഷ്പാർച്ചന, നാമജപം എന്നിവയും നടന്നു.

മുൻ ജനറൽ സെക്രട്ടറി വിജയകുമാർ, രാജേന്ദ്രൻപിള്ള, കെ.പി. വിജയകുമാർ, സന്തോഷ് കുട്ടത്ത്, വിജയൻപിള്ള, ദിനചന്ദ്രൻ, കീർത്തിസുമേഷ്, ട്രഷറർ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ജോയിന്റ് കൺവീനർ അനൂപ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ