വെൽഫയർ കേരള രക്‌തദാന ക്യാമ്പ് ഓഗസ്റ്റ് 26ന്
Thursday, August 25, 2016 6:44 AM IST
ഫർവാനിയ (കുവൈത്ത്): ‘രക്‌തം നൽകൂ ജീവൻ രക്ഷിക്കൂ’ എന്ന സന്ദേശവുമായി വെൽഫയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന രക്‌തദാന ക്യാമ്പ് ഓഗസ്റ്റ് 26നു (വെള്ളി) ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കും.

കുവൈത്ത് സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു നടത്തുന്ന ക്യാമ്പ് ഉച്ചകഴിഞ്ഞു ഒന്നു മുതൽ വൈകുന്നേരം ആറു വരെയാണ് നടക്കുക. കുവൈത്തിലെ നാലു മേഖലകളിലായി നടന്നു വരുന്ന ക്യാമ്പിന്റെ സമാപനം ഫർവാനിയയിൽ ആണ് നടക്കുന്നത്.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ണണണ.ണഋഘഎഅഞഋഗഋഞഅഘഅഗഡണഅകഠ.ഇഛങ എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിവരങ്ങൾക്ക്: 97218414, 60004290, 97698705, 51255251.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ