കെഎച്ച്എൻഎ കണവൻഷൻ രജിസ്ട്രേഷന് ഹുസ്റ്റണിൽ മികച്ച തുടക്കം
Thursday, August 25, 2016 12:55 AM IST
ഹൂസ്റ്റൺ: 2017 ജൂലൈയിൽ ഡിട്രോയിറ്റിൽ നടക്കുന്ന കെഎച്ച്എൻഎ കണവൻഷന്റെ രജിസ്ട്രഷനു ഹുസ്റ്റണിൽ മികച്ച തുടക്കം. പ്രസിഡന്റ് സുരേന്ദ്രൻ നായർ, മുൻ പ്രസിഡന്റ് ശശിധരൻ നായരിൽ നിന്നും ആദ്യ രജിസ്ട്രേഷൻ ഏറ്റുവാങ്ങി.

അമേരിക്കൻ മണ്ണിലെ ആദ്യത്തെ പൂർണമായും മലയാളി സംരഭത്തിലുള്ള ഒരു ക്ഷേത്രം യാഥാർഥ്യമാക്കി ചരിത്രം സൃഷ്ടിച്ച ഹുസ്റ്റണിലെ വിശ്വാസികൾ പ്രവാസി ഹിന്ദുക്കൾക്ക് ആകെ അഭിമാനം നൽകുന്നു എന്നു സുരേന്ദ്രൻ നായർ അഭിപ്രായപ്പെട്ടു.

കെഎച്ച്എസ് പ്രസിഡന്റ് അനിൽ ആറന്മുള അധ്യക്ഷത വഹിച്ച ചടങ്ങിൽ കെഎച്ച്എൻഎ ഡയറക്ടർ ബോർഡ് അംഗം രഞ്ജിത് നായർ അതിഥികൾക്ക് സ്വാഗതം അരുളി. ഐപിസിഎൻഎ പ്രസിഡന്റ് ശിവൻ മുഹമ്മ, ജിഎച്ചഎൻഎസ്എസ് സെക്രട്ടറി അജിത് നായർ, നാരായണ മിഷൻ അധ്യക്ഷൻ അശ്വനി കുമാർ, കെഎച്ച്എൻഎ സേവാസമിതി അധ്യക്ഷൻ ഹരി കൃഷ്ണൻ നമ്പുതിരി എന്നിവർ പ്രസംഗിച്ചു.

കെഎച്ച്എൻഎ വെബ്സൈറ്റ് വഴി മൂന്നു മാസത്തിനകം 90 ശതമാനം രജിസ്ട്രേഷനും പൂർത്തിയാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി രഞ്ജിത് നായരും കെഎച്ച്എൻഎ ഹുസ്റ്റൺ കോർഡിനേറ്റർ വിനോദ് വാസുദേവനും അറിയിച്ചു. ഡാളസ് കൺവൻഷനിൽ അറുപതോളം കുടുംബങ്ങൾ ആണു ഹുസ്റ്റണിൽ നിന്ന് പങ്കെടുത്തത് .

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ25ീമ8.ഷുഴ മഹശഴി=ഹലളേ>