വടക്കൻ ആഫ്രിക്കൻ അഭയാർഥികളെ തിരിച്ചയയ്ക്കാൻ കരാർ
Wednesday, August 24, 2016 8:13 AM IST
ബർലിൻ: വടക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നു വരുന്ന അഭയാർഥികളെ അങ്ങോട്ടു തന്നെ തിരിച്ചയയ്ക്കാനുള്ള കരാർ വേണമെന്നു ജർമൻ ചാൻസലർ ആംഗല മെർക്കൽ.

ഗ്രീസ് വഴി വരുന്ന അഭയാർഥികളുടെ കാര്യത്തിൽ തുർക്കിയുമായി യൂറോപ്യൻ യൂണിയൻ ഒപ്പുവച്ചതു പോലുള്ള കരാറാണ് മെർക്കൽ ആവശ്യപ്പെടുന്നത്. അതായത്, അഭയാർഥികളെ തിരികെ സ്വീകരിക്കുമ്പോൾ സാമ്പത്തിക സഹായവും തുർക്കിക്കു നൽകുന്നതാണ് രീതി.

മെഡിറ്ററേനിയൻ സമുദ്രത്തിലും അഭയാർഥി റൂട്ടുകളിലും കൂടുതൽ നിയന്ത്രണം നേടാൻ ഇത് ആവശ്യമാണെന്നാണ് മെർക്കലിന്റെ വാദം. അഭയാർഥികൾക്കും ഇത്തരത്തിലുള്ള കരാറുകൾ ഗുണം ചെയ്യുമെന്നും അവർ പറയുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ