ലഹരിവിരുദ്ധ തെരുവുനാടകവും ഫ്ളാഷ് മോബും
Wednesday, August 24, 2016 7:13 AM IST
ബംഗളൂരു: ധർമാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിലെ യുവജനസംഘടനയായ സെന്റ് തോമസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ലഹരിവിരുദ്ധ തെരുവുനാടകവും ഫ്ളാഷ് മോബും സംഘടിപ്പിച്ചു.

വികാരി റവ.ഡോ. തോമസ് കല്ലുകളം സിഎംഐ, ഫാ. ജസ്റ്റിൻ മണ്ണിനേഴത്ത് സിഎംഐ, ബ്രദർ എമിൽ, ബ്രദർ ജസ്റ്റിൻ, ബ്രദർ ജോൺസൺ, സിസ്റ്റർ മീന, യൂത്ത് പ്രസിഡന്റ് ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.