സ്വാതന്ത്ര്യദിനാഘോഷം
Wednesday, August 24, 2016 7:12 AM IST
ബംഗളൂരു: കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ വാർഷിക പൊതുയോഗവും സ്വാതന്ത്ര്യ ദിനാഘോഷവും നടന്നു. ഓഗസ്റ്റ് 14ന് കരയോഗത്തിന്റെ യുവജനവിഭാഗം രുദ്ര നേതൃത്വം നല്കുന്ന ‘സ്നേഹക്കൂട്ട്‘എന്ന പരിപാടിയിലൂടെ ബിലേക്ഹള്ളി ‘ജാഗൃതി‘ അനാഥ മന്ദിരത്തിലെ അന്തേവാസികൾക്ക് വിഭവസമൃദ്ധമായ ഭക്ഷണവും മധുരപലഹാരങ്ങളും നല്കി.