ഗാൾവേയിൽ ഓണാഘോഷം ഓഗസ്റ്റ് 27 ന്
Wednesday, August 24, 2016 7:07 AM IST
ഡബ്ലിൻ: അയർലൻഡിലെ ഗാൾവേ ഇന്ത്യൻ കൾചറൽ കമൂണിറ്റിയുടെ ആഭ്യമുഖ്യത്തിൽ മൂന്നാമത് ഓണാഘോഷം ‘ഓണം 2016’ഓഗസ്റ്റ് 27നു (ശനി) രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ ഗോൾവേയിലെ ന്യൂകാസിലിലുള്ള പ്രസന്റേഷൻ പ്രൈമറി സ്കൂളിൽ നടത്തുന്നു.

അത്തപ്പൂക്കളം മാവേലി മന്നനു വരവേല്പ് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികൾ, വടംവലി മത്സരം വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും ഗാൽവയിലെ കലാപ്രതിഭകൾ അവതരിപ്പിക്കുന്ന കലാവിരുന്നും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: സെക്രട്ടറി 0894871187.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ