ഫ്രഞ്ച് സർക്കാറിന്റെ ഷെവലിയർ ബഹുമതി നടൻ കമലഹാസന്
Wednesday, August 24, 2016 7:02 AM IST
പാരീസ്: ഫ്രഞ്ച് സർക്കാറിന്റെ ഷെവലിയർ ബഹുമതി ഇന്ത്യൻ സിനിമാ നടൻ കമലഹാസന്. ഷെവലിയർ ഡി എൽ ഓർഡർ ഓഫ് ആർട്സ് എന്നതാണു ബഹുമതിയുടെ പേര്. പാരീസിൽ നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും.

ലോകമെമ്പാടുമുള്ള കലാ സാംസ്കാരിക സിനിമാരംഗത്തെ അതുല്യ പ്രതിഭകളെ കണ്ടെത്തിയാണു ഫ്രഞ്ച് സർക്കാർ ഈ പുരസ്കാരത്തിനു യോഗ്യരായവരെ തെരഞ്ഞെടുക്കുന്നത്.

ഇതിനു മുമ്പ് ഇന്ത്യയിൽനിന്നു ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, നന്ദിത ദാസ്, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ എന്നിവരാണ് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ളത്.

<ആ>റിപ്പോർട്ട്: ജോർജ് ജോൺ