വാട്ടർഫോർഡ് മലയാളി കമ്യൂണിറ്റി ഓണം വർണശബളവും ആകർഷകവുമായി
Wednesday, August 24, 2016 2:04 AM IST
ഹൂസ്റ്റൻ: ചിങ്ങം നാലിനു ശനിയാഴ്ച (ഓഗസ്റ്റ് 20ന്) ഗ്രെയ്റ്റർ ഹൂസ്റ്റനിലെ മിസൗറി സിറ്റിയിലുള്ള വാട്ടർഫോർഡ് മലയാളി കമ്യൂണിറ്റി ഓണം ആഘോഷിച്ചു. കമ്യൂണിറ്റി നിവാസികളുടെ കേരള തനിമയാർന്ന ഓണാഘോഷം അത്യന്തം വർണശബളവും ആകർഷകവുമായി. മിസൗറി സിറ്റിയിലെ സെന്റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ചർച്ച് ഓഡിറ്റോറിയത്തിൽ മദ്ധ്യാഹ്നത്തോടെ ഇവിടുത്തെ മലയാളി കമ്യൂണിറ്റിയിലെ പ്രായത്തിൽ മുതിർന്നവർ തിരിതെളിയിച്ചതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമായി. പരമ്പരാഗത കേരളീയ ഓണക്കാല വസ്ത്രധാരികളായെത്തിയ വാട്ടർഫോർഡ് മലയാളി കമ്യൂണിറ്റി സമൂഹനിവാസികൾ ഓഡിറ്റോറിയത്തിൽ ആഘോഷത്തിന്റെയും ആമോദത്തിന്റെയും തരംഗമാലകൾ സൃഷ്ടിച്ചു. വാട്ടർഫോർഡ് മലയാളി മങ്കമാർ അതികമനീയമായി പൂക്കളം തീർത്തു.

ശ്രവണമധുരമായ ഓണപ്പാട്ടുകൾക്കും ചെണ്ട മേളത്തിനുമൊപ്പം തന്നെ വിഭവസമൃദ്ധമായ നാടൻ കേരളീയ ഓണസദ്യ വാഴയിലയിൽത്തന്നെ വിളമ്പി. തുടർന്നു ഓണത്തിന്റെ പ്രതീകമായ പ്രജാവത്സലൻ മാവേലിത്തമ്പുരാനെ താലപ്പൊലിയും കൊട്ടും കുരവയുമായി എതിരേറ്റു. വാട്ടർഫോർഡ് മലയാളി കമ്യൂണിറ്റി പ്രസിഡന്റ് ബിനു സക്കറിയ ഓണാഘോഷങ്ങളിലേക്ക് എല്ലാവരേയും സഹർഷം സ്വാഗതംചെയ്ത് സംസാരിച്ചു. ഓണത്തിന്റെ പൈതൃകവും മാഹാത്മ്യവും വിവരിച്ചുകൊണ്ടു എ.സി. ജോർജ് ഓണസന്ദേശം നൽകി പ്രസംഗിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ24സമ3.ഷുഴ മഹശഴി=ഹലളേ>

തുടർന്ന് വൈവിദ്ധ്യമേറിയ കലാപരിപാടികൾ അരങ്ങേറി. റിനി, മഞ്ജു, ടീന, പ്രിയ, സോണിയ, സുജ തുടങ്ങിയവർ തിരുവാതിര നൃത്തം അവതരിപ്പിച്ചു. വിവിധപ്രായത്തിലുള്ള കുട്ടികളുടേയും മുതിർന്നവരുടേയും സിംഗിൾ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, സിംഗിൾ ഗീതങ്ങൾ, സമൂഹഗാനങ്ങൾ എല്ലാം അത്യന്തം മികച്ചതും ഹൃദ്യവുമായിരുന്നു. ഓണത്തെ അനുസ്മരിപ്പിക്കുന്ന നാടൻപാട്ടുകൾ, വഞ്ചിപ്പാട്ടുകൾ, കൊയ്ത്തുപാട്ടുകൾ, ചുവടുവയ്പ്പുകൾ എല്ലാം പ്രത്യേകം ശ്രദ്ധിക്കപ്പെടുകയുണ്ടായി.

വൈവിദ്ധ്യമേറിയ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർ ക്രിസ്റ്റീന, ജീമോൻ മാത്യു, ഷാരൻ സക്കറിയ, അഞ്ചൽ ഡൈജു, ചഞ്ചൽ ഡൈജു, ഐറിൻ സക്കറിയ, മിച്ചൽ മനോജ്, എലീനാ ജയ്സൺ, നവ്യ മുക്കാട്ട്, കെന്നി തോമസ്, ക്രിസ് തോമസ്, ഷാജി ജോർജ്‌ജ്, ആഷ്ലി തോമസ്, എമിൽ മാത്യൂസ്, മീരബെൽ മനോജ്, ജോവിയറ്റ് ജോബിൻസ്, ആരൻ ഷിബു, ഹെലൻ ജോഷി, സ്നേഹ മനോജ്, ക്രിസ്റ്റീനാ ജോർജ്‌ജ്, മരിയാ സക്കറിയ, ജോൺ ജോബിൻസ്, ഹാൻസൻ ജോഷി, റോഷൻ ഷിബു, ജോസ് ജോബിൻസ്, മനോജ് നായർ, ഷിബു ജോൺ, സണ്ണി ജോസഫ്, എൽവിൻ മാത്യൂസ്, ലതാ മാത്യൂസ്, ടീനാ എബ്രാഹം, ജോഷി ആന്റണി, പ്രിയ ജോഷി, ഡൈജു മുട്ടത്ത്, റിനി ഡൈജു, ബിനു സക്കറിയ, സുജ തോമസ്, മൻജൂ മനോജ്, മനോജ് മാത്യു, സാബു വർഗീസ്, ആൻസി സണ്ണി, എലീനാ ജയ്സൺ തുടങ്ങിയവരാണ്. ജീമോൻ മാത്യു കർഷകശ്രി ആയും, ജോഷി ആന്റണി, പ്രിയ ജോഷി ദമ്പതികൾ യഥാക്രമം മലയാളി മന്നനും മങ്കയുമായി കിരീടമണിഞ്ഞു. ജീമോൻ മാത്യു പ്രോഗ്രാം കൺവീനറായി പ്രവർത്തിച്ചു.

<യ> റിപ്പോർട്ട്: എ.സി. ജോർജ്

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ24സമ2.ഷുഴ മഹശഴി=ഹലളേ>