മുസ്ലിം അഭയാർഥികളെ തടയാൻ അതിർത്തിയിൽ പന്നിത്തല
Tuesday, August 23, 2016 8:18 AM IST
ബുഡാപെസ്റ്റ്: മുസ്ലിംകളായ അഭയാർഥികൾ രാജ്യത്തു പ്രവേശിക്കുന്നതു തടയാൻ അതിർത്തികളിൽ പന്നിത്തലകൾ വയ്ക്കണമെന്ന ഹംഗേറിയൻ രാഷ്ര്‌ടീയ നേതാവിന്റെ പ്രസ്താവന വൻ വിവാദമായി.

ജ്യോർജി ഷോപ്ഫിൻ എന്ന വലതുപക്ഷ നേതാവാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. പന്നിത്തലകൾ വയ്ക്കുന്നതാണ് അഭയാർഥികളെ തടയാൻ കൂടുതൽ ഫലപ്രദമായ മാർഗമെന്നാണ് അദ്ദേഹം വാദിക്കുന്നത്.

ഷോപ്ഫിന്റെ വാക്കുകൾ വിവേചനപരവും മത നിന്ദാപരവുമാണെന്നു പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്. യൂറോപ്യൻ പാർലമെന്റ് അംഗം കൂടിയാണ് ഷോപ്ഫിൻ.

പച്ചക്കറി ഉപയോഗിച്ച് നിർമിച്ച മാസ്കുകൾ അതിർത്തിയിലെ കമ്പിവേലികളിൽ സ്‌ഥാപിച്ച് അഭയാർഥികളെ അകറ്റാൻ ഹംഗേറിയൻ അധികൃതർ നേരത്തെ ശ്രമം നടത്തിയിരുന്നു. മനുഷ്യരുടെ ഛായ ഹറാമായതിനാൽ അതു ചിലപ്പോൾ ഫലം ചെയ്യുമെന്നും പന്നിത്തലകളായിരിക്കും കൂടുതൽ നല്ലതെന്നുമായിരുന്നു ഇതിനോട് ഷോപ്ഫിന്റെ ട്വിറ്റർ പ്രതികരണം.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ