കെഫാക് സോക്കർ ലീഗ്: സോക്കർ കേരള, ചാമ്പ്യൻസ് എഫ്സി, അൽഫോസ് റൗദ ടീമുകൾക്കു ജയം
Tuesday, August 23, 2016 8:16 AM IST
മിശ്രിഫ്: കെഫാക് സോക്കർ ലീഗ് സീസൺ അഞ്ചിന്റെ ആദ്യദിനത്തിൽ ഗ്രൂപ്പ് എ
യിലെ മത്സരങ്ങളിൽ നിലവിലെ ചാപ്യന്മാരായ സോക്കർ കേരള ശക്‌തരായ യംഗ് ഷൂട്ടേഴ്സ് അബാസിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ജയത്തോടെ തുടങ്ങി. രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ റംഷീദ് തംബൂസും നിധീഷ് ഉണ്ണിയുമാണ് സോക്കറിനുവേണ്ടി ഗോളുകൾ നേടിയത്. മാൻ ഓഫ് ദി മാച്ചായി സോക്കർ കേരളയുടെ റംഷീദ് തംബുസിനെ തെരഞ്ഞെടുത്തു.

രണ്ടാം മത്സരത്തിൽ കേരള ചലഞ്ചേഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി ചാമ്പ്യൻസ് എഫ്സി മികച്ച ജയം സ്വന്തമാക്കി. ഷാൽബിൻ, കിഷോർ, ഇർഷാദ് എന്നിവരാണ് ചാമ്പ്യൻസ് എഫ്സിക്കുവേണ്ടി ഗോളുകൾ നേടിയത്. ചാമ്പ്യൻസ് എഫ്സിയുടെ സുജിത്താണ് മാൻ ഓഫ് ദി മാച്ച്.

മൂന്നാം മത്സരത്തിൽ കരുത്തരായ മാക് കുവൈത്തിനെ ഗഗട സുരര ഗോൾരഹിത സമനിലയിൽ പിടിച്ചുകെട്ടി. മികച്ച പ്രകടനം കാഴ്ചവച്ച ഗഗട സുരരയുടെ ഗോൾ കീപ്പർ മുക്‌താറാണ് മാൻ ഓഫ് ദി മാച്ച്.

നാലാം മത്സരത്തിൽ അൽഫോസ് റൗദ അൽഷബാബ് എഫ്സിയെ ഒരു ഗോളിനു പരാജയപ്പെടുത്തി. രണ്ടാം പകുതിയിൽ സേവിയർ പെരേരയാണ് വിജയ ഗോൾ നേടിയത്. പെരേര തന്നെയാണ് മാൻ ഓഫ് ദി മാച്ചും.

കനത്ത ചൂടിനെ വകവയ്ക്കാതെ നിരവധി പേരാണ് മത്സരങ്ങൾ വീക്ഷിക്കാനെത്തിയത്.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ