ക്നാനായ ഒളിംപിക്സ് സെപ്റ്റംബർ 10ന്
Tuesday, August 23, 2016 6:33 AM IST
ബർമിംഗ്ഹാം: യുകെ ക്നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ കായിക മേള സെപ്റ്റംബർ പത്തിനു നടത്തുന്നു. ബർമിംഗ്ഹാമിലെ സട്ടൺ കോൾഡ് ഫീൽഡിലെ വിൻസ് ലി സ്പോട്സ് സെന്ററിൽ രാവിലെ ഒൻപതു മുതൽ കായിക മേള ആരംഭിക്കും. കിഡ്സ്, സബ് ജൂണിയർ, ജൂണിയർ, സിനീയേഴ്സ്, സൂപ്പർ സിനീയേഴസ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ദമ്പതികൾക്കായി പ്രത്യേക മത്സരവും ക്രമീകരിച്ചിട്ടുണ്ട്.

കിഡ്സിന് : (ആറു വയസിനു താഴെ) മിഠായി പെറുക്ക്, 50 മീറ്റർ ഓട്ടം.

സബ് ജൂണിയേഴ്സ് : (6 മുതൽ 11 വയസും 11 മാസവും) 50 മീ, 100 മീ, 50 മീ. റിലേ.

ജൂണിയേഴ്സ്: (12 മുതൽ 17 വയസും 11 മാസവും) 100 മീ, 200 മീ, 50 മീ. റിലേ, 100 മീ. റിലേ, ലോംഗ് ജംപ്.

സിനീയേഴ്സ്: (18 മുതൽ 39 വയസും 11 മാസവും) 100 മീ, 200 മീ, 50 മീ. റിലേ, 100 മീ. റിലേ, ലോംഗ് ജംപ്, ഷോട്ട് പുട്ട്.

സൂപ്പർ സിനീയേഴ്സ്: (40 വയസു മുതൽ) 100 മീ, 50 മീ. റിലേ, 100 മീ റിലേ, ലോംഗ് ജംപ്, ഷോട്ട് പുട്ട്. ഇവ കൂടാതെ യൂണിറ്റ് തലത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ട്, വടംവലി മത്സരവും നടക്കും.

മത്സരത്തിൽ പങ്കെടുക്കുവാൻ താത്പര്യമുളളവർ സെപ്റ്റംബർ നാലിലു മുൻപായി യൂണിറ്റ് സെക്രട്ടറി മുഖാന്തരം പേരു രജിസ്റ്റർ ചെയ്യണം. കായിക മേള ദിവസം റിസപ്ഷനിൽ നിന്നും ചെസ്റ്റ് നമ്പർ വാങ്ങേണ്ടതാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവരെ മേളയിൽ പങ്കെടുപ്പിക്കുന്നതല്ല. പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ ഒരു ടീമിൽ ഗോളിയടക്കം ആരു പേർ വേണം. ഒരു പ്രഖ്യാപിത ഗോളി മാത്രമേ പാടുളളൂ. വടംവലി സംബന്ധമായ വിവരങ്ങൾക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

മത്സര ദിവസം രാവിലെ 9.30ന് മത്സരാർഥികൾ ചെസ്റ്റ് നമ്പർ വാങ്ങിക്കേണ്ടതാണ്. പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തൻപുര, ട്രഷറർ ബാബുതോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തൻകളം, ജോ. ട്രഷറർ ഫിനിൽ കളത്തികോട്ട്, അഡ് വൈസേഴ്സ് റോയി കുന്നേൽ, ബെന്നി മാവേലി എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

<ആ>റിപ്പോർട്ട്: സഖറിയ പുത്തൻകളം