കോട്ടയം അസോസിയേഷൻ പിക്നിക് നടത്തി
Tuesday, August 23, 2016 6:26 AM IST
ഫിലഡൽഫിയ: കോട്ടയം അസോസിയേഷൻ എല്ലാവർഷവും നടത്തി വരാറുളള വാർഷിക പിക്നിക് ഈ വർഷവും അംഗങ്ങളുടെ ഇടയിലെ സഹകരണവും ഒരുമയും കൊണ്ട് വൻ വിജയമായി.

അനിയന്ത്രിതമായ ചൂടിലും മുതിർന്നവരും കുട്ടികളുമായി ധാരാളം കുടുംബങ്ങൾ പിക്നിക്കിൽ പങ്കെടുത്തു. രുചികരമായ, കേരളത്തനിമയോടു കൂടിയ പ്രഭാത ഭക്ഷണവും തുടർന്നു ബാർബിക്യുവും ക്രമീകരിച്ചിരുന്നു. മാത്യു ഐപ്പ്, വർഗീസ് വർഗീസ് (പിക്നിക് കോർഡിനേറ്റേഴ്സ്) എന്നിവരുടെ നേതൃത്വത്തിലും വിമൻസ് ഫോറം സഹകരണത്തിലും നടത്തിയ പിക്നിക് വൻ വിജയമായിരുന്നു.

പ്രസിഡന്റ് ബെന്നി കൊട്ടാരത്തിൽ സ്വാഗതം ആശംസിച്ചു. മാത്യു ഐപ്പിന്റെ നേതൃത്വത്തിൽ നടത്തിയ വിജ്‌ഞാനപ്രദവും വിനോദപ്രദവുമായ ചോദ്യോത്തര മത്സര പരിപാടി ഏറെ ശ്രദ്ധയാകർഷിച്ചു. പ്രവാസി ചാനലിലെ ജഗപൊഗ ടീമിന്റെ കടന്നു വരവ് കൂടുതൽ ആഹ്ലാദപ്രദമാക്കുകയും ചെയ്തു.

ജോസഫ് മാണി, സാബു ജേക്കബ്, ജയിംസ് അന്ത്രയോസ്, ഏബ്രഹാം ജോസഫ്, കുര്യൻ രാജൻ, ജോബി ജോർജ്, ജോൺ പി. വർക്കി, കുര്യാക്കോസ് ഏബ്രഹാം, ജേക്കബ് തോമസ്, ജോയി കുര്യാക്കോസ്, മാത്യു വി. ജോഷ്വ, രാജു കുരുവിള, റോണി വർഗീസ്, സാബു പാമ്പാടി, സാജൻ വർഗീസ്, സരിൻ കുരുവിള, വർക്കി പൈലോ, സണ്ണി കിഴക്കേമുറി എന്നിവരുടെ നേതൃത്വത്തിലുളള കമ്മിറ്റി പിക്നിക്കിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

<ആ>റിപ്പോർട്ട്: ജീമോൻ ജോർജ്