മാഞ്ഞൂർ സംഗമം സെപ്റ്റംബർ മൂന്നിന്
Tuesday, August 23, 2016 6:25 AM IST
ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂർ, കുറുമുള്ളൂർ, ചാമക്കാല, കോതനല്ലൂർ ഭാഗത്തുനിന്നും അമേരിക്കയിൽ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും നിവസിക്കുന്ന പ്രവാസികളുടെയും ഈ പ്രദേശങ്ങളിൽ നിന്ന് വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മാഞ്ഞൂർ സംഗമം സെപ്റ്റംബർ മൂന്നിനു (ശനി) സ്കോക്കിയിലുള്ള ഡൊണാൾഡ് ലയൺ പാർക്കിൽ ണ്ട<ളീിേ ളമരല=്ലൃറമിമ ശ്വെല=2>ണ്ട(7600 ച, ഗീെേിലൃ അ്ല.(ഗീെേിലൃ മിറ ഒീംമൃറ), ടസീസശല,കഘ 60076)ണ്ടണ്ട നടക്കും.

ജന്മനാടിന്റെ ഗൃഹാതുര സ്മരണകൾ പങ്കുവച്ച്, നാട്ടുവിശേഷങ്ങൾ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക് എല്ലാ തദ്ദേശവാസികളേയും കുടുംബ സമേതം ഭാരവാഹികൾ സ്വാഗതം ചെയ്തു. രാവിലെ 10.30ന് ആരംഭിക്കുന്ന മാഞ്ഞൂർ സംഗമത്തിൽ വിവിധ കായിക മത്സരങ്ങളും ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക്: അനീഷ് കല്ലുടിക്കിൽ 773 339 9213, ഹരിദാസ് കോതനല്ലൂർ 630 290 9426, ഷാജി മാടവന 773 316 4121, ടോമി വള്ളിപറമ്പിൽ 847 942 5706, ജോബി കുഴിപറമ്പിൽ 847 401 7399, ടാജി പാറേട്ട് 847 852 6690, സിറിൾ കട്ടപ്പുറം 224 717 0376, സാബു കട്ടപ്പുറം 847 791 1452.

<ആ>റിപ്പോർട്ട്: ഷാജി ജോർജ്