ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ മാതാവിന്റെ തിരുനാൾ ആഘോഷിച്ചു
Tuesday, August 23, 2016 2:28 AM IST
ഡിട്രോയിറ്റ്: ഓഗസ്റ്റ് 13–നു ശനിയാഴ്ച വൈകുന്നേരം ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചൻ തിരുനാൾ കൊടിയേറ്റ് കർമം നിർവഹിച്ചു. തുടർന്ന് വേലിയാത്ത് ജേക്കബ് ചാണ്ടിയും ചിന്നമ്മയും സംഭാവനയായി നിർമ്മിച്ചു നൽകിയ ഗൂഡല്ലൂപ്പേ മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിച്ചു. ഗ്രോട്ടോയുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് റ്റോബി മണിമലേത്തും സംഘവുമാണ്. ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ഇടവക വികാരി മൂലേച്ചാലിൽ റോയിയച്ചൻ ലദീഞ്ഞും, ആഘോഷമായ പാട്ടുകുർബാന രാമച്ചനാട്ട് ഫിലിപ്പച്ചനും, വചന സന്ദേശം റോക്ക്ലാന്റ് വെസ്റ്റ് ചെസ്റ്റർ ബ്രോങ്ക്സ് കണക്ടിക്കട്ട് ക്നാനായ കത്തോലിക്ക മിഷൻ ഡയറക്ടർ ബഹു. ആദോപ്പള്ളിൽ ജോസച്ചനും നൽകി. ലൈവ് ഓർക്കസ്ട്രയോടുകൂടി മാക്സിൻ ഇടത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ക്വയർ ഡിട്രോയിറ്റ് നടത്തിയ ഗാനമേള ഏറെ ശ്രദ്ധ നേടി. സ്നേഹവിരുന്നു മുമ്പാകെ പ്രസുദേന്തിമാരെ പ്രതിനിധാനംചെയ്തു ശ്രീ. മാത്യൂസ് ചെരുവിൽ ഏവർക്കും നന്ദി പറഞ്ഞു.

ഓഗസ്റ്റ് 14–നു ഞായറാഴ്ച തിരുനാൾ ദിനത്തിലെ പ്രധാന കാർമ്മികനായ ആദോപ്പള്ളിൽ ജോസച്ചൻ സ്ലോസേ പാടി പരി. മാതാവിന്റെ തിരുസ്വരൂപം ധൂപിക്കുകയും ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും അർപ്പിച്ചു. ജകങഎ(ജീിശേളശരമഹ കിെശേേൗലേ ളീൃ എീൃശലഴി ങശശൈീി) റീജിയണൽ സുപ്പീരിയർ പള്ളിപ്പറമ്പിൽ ജോർജച്ചൻ ലദീഞ്ഞ് നടത്തുകയും, വചന സന്ദേശം ഫാ. ജോസഫ് പുളിന്താനവും (മാനന്തവാടി രൂപത) നൽകി.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ23ൗമ2.ഷുഴ മഹശഴി=ഹലളേ>

ഡിട്രോയിറ്റ് സെന്റ് ജോസഫ് സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി പത്രോസച്ചൻ തിരുനാൾ പ്രദക്ഷിണം നയിച്ചു. തുടർന്നു പരി. കുർബാനയുടെ ആശീർവാദം ചക്കിയാൻ ജോയിയച്ചനും നൽകി. ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതിലിന്റെയും വിനോദ് കോണ്ടൂർ ഡേവിഡിന്റെയും നേതൃത്വത്തിൽ സെന്റ്. മേരീസ് ചെണ്ടമേളം ടീം പ്രദക്ഷിണത്തിനു മേളക്കൊഴുപ്പേകി. പ്രസുദേന്തിമാരായ രാജു*സിമി തൈമാലിലും, മാത്യൂസ് * മേഴ്സി ചെരുവിലും, ജോസ് * ഓമന ചാരംകണ്ടത്തിലും പാരിഷ് കൗൺ സിലിനൊപ്പം തിരുനാൾ ഭംഗിയോടും ഭക്‌തിയോടും കൂടി നടത്താൻ നേതൃത്വം നൽകി. ജെയിസ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം