ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ സുവിശേഷയോഗം സെപ്റ്റംബർ 17ന്
Tuesday, August 23, 2016 2:27 AM IST
ഷിക്കാഗോ: എക്യൂമെനിക്കൽ കൗൺസിൽ ഓഫ് കേരളാ ചർച്ചസ് ഓഫ് ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന വാർഷിക സുവിശേഷയോഗം സെപ്റ്റംബർ 17നു ശനിയാഴ്ച നടത്തും. ഷിക്കാഗോ മാർത്തോമാ ദേവാലയത്തിൽ (240 ജീേേീൃ ഞീമറഉലെുഹമശിെ, കഘ 6001) വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് യോഗം നടക്കുക.

മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ സക്കറിയാസ് മാർ നിക്കളാവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ ഷിക്കാഗോ െരകെസ്റ്റ് ചർച്ച് വികാരിയും മികച്ച വാഗ്മിയും വേദ പണ്ഡിതനുമായ റവ. ജോൺ മത്തായി മുഖ്യദൂത് നൽകും. ഷിക്കാഗോ മാർത്തോമാ ഇടവക ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

സുവിശേഷയോഗത്തിന്റെ സുഗമമായ നടത്തിപ്പിനായി റവ. ഡോ. മാത്യു പി. ഇടിക്കള (ചെയർമാൻ), ഷെവലിയാർ ചെറിയാൻ വേങ്കടത്ത് (കൺവീനർ), ജോർജ് പി. മാത്യു, പ്രേംജിത് വില്യംസ്, സാം ജോൺസൺ, ബെന്നി പരിമണം, ഡെൽസി മാത്യു എന്നിവർ അടങ്ങുന്ന സബ്കമ്മിറ്റി ക്രമീകരണങ്ങൾ നടത്തിവരുന്നു. ഇതിന്റെ സ്പോൺസർമാരായി ജോർജ് മാത്യു (ജെംസ് റിയാലിറ്റി ഗ്രൂപ്പ്), ഓൾ ഇൻഷ്വറൻസ് ഏജൻസി എന്നിവർ സഹായങ്ങൾ ചെയ്യുന്നു.

ഷിക്കാഗോയിലെ പതിനഞ്ച് ദേവാലയങ്ങളുടെ ആത്മീയ സംഗമവേദിയായ എക്യൂമെനിക്കൽ കൗൺസിലിന് രക്ഷാധികാരിയായ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാർ ജോയി ആലപ്പാട്ട്, റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിപ്പറമ്പിൽ (വൈ. പ്രസിഡന്റ്), ബെഞ്ചമിൻ തോമസ് (സെക്രട്ടറി), ആന്റോ കവലയ്ക്കൽ (ജോ. സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം