ഞങ്ങൾ അതിഥികൾ, ജോലി ചെയ്യില്ല
Monday, August 22, 2016 8:18 AM IST
ബർലിൻ: ജർമനിയിലെത്തുന്ന അഭയാർഥികളിൽ ഒരു വിഭാഗം ജോലി ചെയ്യാൻ തയാറാകുന്നില്ലെന്ന് ആക്ഷേപം. തങ്ങൾ ചാൻസലർ ആംഗല മെർക്കലിന്റെ ക്ഷണമനുസരിച്ച് വന്ന അതിഥികളാണെന്നും ആവശ്യമുള്ളത് ചെയ്തു തരാൻ സർക്കാർ ബാധ്യസ്‌ഥമാണെന്നുമാണ് ഇവരുടെ നിലപാട്.

കിഴക്കൻ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്ന അഭയാർഥികൾക്കിടയിലാണ് ഇത്തരം വികാരം കൂടുതലായി പ്രകടമാകുന്നത്. വാൽഡൻബർഗിലെ മേയർ തന്നെ ഇതു സംബന്ധിച്ച പരാതി പരസ്യമായി പറഞ്ഞു കഴിഞ്ഞു.

വന്നപ്പോൾ മുതൽ വാഗ്ദാനം ചെയ്യപ്പെട്ട വോളന്ററി ജോലികളെല്ലാം ഇവർ നിരസിക്കുകയാണ്. ഇവരെ പ്രാദേശിക സമൂഹവുമായി ഇന്റഗ്രേറ്റ് ചെയ്യിക്കാനുള്ള ശ്രമത്തിലാണ് പ്രാദേശിക കൗൺസിൽ ഇപ്പോൾ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ