മാർപാപ്പയ്ക്കു നന്ദി പറയാൻ ഒളാന്ദ് എത്തി
Monday, August 22, 2016 8:18 AM IST
വത്തിക്കാൻസിറ്റി: ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഒളാന്ദ് വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

ഫ്രാൻസിലെ ഭീകരാക്രമണങ്ങൾക്കുശേഷം മാർപാപ്പ നൽകിയ ആശ്വാസ വാക്കുകൾക്ക് നേരിട്ടു നന്ദി പറയുന്നതിനാണ് എത്തിയതെന്നു ഒളാന്ദ് പിന്നീട് അറിയിച്ചു.

ഒളാന്ദും മാർപാപ്പയും തമ്മിലുള്ള കൂടിക്കാഴ്ച നാല്പത് മിനിറ്റ് ദീർഘിച്ചു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പീട്രോ പരോലിനുമായും ഒളാന്ദ് കൂടിക്കാഴ്ച നടത്തി.

റോമിലെത്തിയ ഒളാന്ദ് ആദ്യം ഫ്രഞ്ച് നാഷണൽ ചർച്ചായ സെന്റ് ലൂയിസിലാണ് പോയത്. ഭീകരതയുടെ ഇരകൾക്കായി പ്രാർഥിക്കാൻ ഇവിടെ പ്രത്യേക ചാപ്പൽ തന്നെയുണ്ട്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ