കളഞ്ഞുകിട്ടിയ പേഴ്സ് തിരികെ നൽകി മലയാളി മാതൃക കാട്ടി
Monday, August 22, 2016 6:19 AM IST
റിയാദ്: കളഞ്ഞുകിട്ടിയ പേഴ്സ് തിരികെ നൽകി മലയാളി മാതൃകയായി. കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിനു സമീപത്തു നിന്നും 5503 റിയാലുകൾ അടങ്ങിയ പേഴ്സ് തിരികെ നൽകിയാണ് മലയാളിയായ ജോമോൻ മാതൃകയായത്.

റിയാദിൽ കാനോൻ ടെക്നീഷ്യനായ ജോമോൻ ഷട്ടർ അറേബ്യ ഫോട്ടോഗ്രാഫി ഗ്രൂപ്പിലെ സജീവ അംഗമാണ്. ജോമോൻ പലരുമായും ബന്ധപ്പെട്ടെങ്കിലും യഥാർഥ ഉടമസ്‌ഥനെ കണ്ടെത്തിയില്ല. അതിനിടയിൽ ഷട്ടർ അറേബ്യ മെംബർ എടവണ്ണ സുനിൽ ബാബുമായി ബന്ധപ്പെടുകയും അദ്ദേഹം അൽരാജി ബാങ്കിൽ ജോലി ചെയ്യുന്ന ജലീൽ കൊച്ചിയുടെ സഹായത്താൽ ഇഖാമ നമ്പർ ട്രേസ് ചെയ്തു യഥാർഥ ഉടമയുടെ ടെലിഫോൺ നമ്പർ കണ്ടെടുക്കുകയും തുടർന്നു യഥാർഥ ഉടമസ്‌ഥനെ തിരിച്ചറിഞ്ഞു.

പേഴ്സിന്റെ ഉടമസ്‌ഥനായ ഈജിപ്ഷ്യൻ സ്വദേശി <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഋഹമ്യെലറ എമൃമഴ കൊമലശഹ ൃമവെലലറ ഉം അദ്ദേഹത്തിന്റെ മാനേജരായ എൻജിനിയർ മുഹമ്മദ് സാദും കഴിഞ്ഞദിവസം വൈകുന്നേരം മലാസിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ വന്നു ഏറ്റു വാങ്ങി.