സദ്ഭാവന ദിനം ആചരിച്ചു
Monday, August 22, 2016 6:12 AM IST
അബുദാബി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തിരണ്ടാമത് ജന്മദിനം, അബുദാബി കോൺഗ്രസ് കൂട്ടായ്മ സദ്ഭാവന ദിനമായി ആചരിച്ചു.

അബുദാബി മലയാളി സമാജം അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനം സമാജം പ്രസിഡന്റ് ബി. യേശു ശീലൻ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ എൻ.പി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. എം.യു. ഇർഷാദ് അനുസ്മരണ പ്രഭാഷണം നടത്തി. സമാജം ജനറൽ സെക്രട്ടറി സതീഷ് കുമാർ, അമർസിംഗ് വലപ്പാട്, കെ.വി. ബഷിർ, ഷാജി കുമാർ, ബിജു അബ്ദുൽ റഷീദ്, സജീവ്, ജി. വിജയരാഘവൻ, ടി.എം. നിസാർ എന്നിവർ സംസാരിച്ചു. തുടർന്നു സർവമത പ്രാർഥനയും നടന്നു.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള