യാത്രയയപ്പു നൽകി
Monday, August 22, 2016 6:12 AM IST
ദുബായ്: നീണ്ട മുപ്പത്തഞ്ചു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു മടങ്ങുന്ന എസ്എൻഡിപി യോഗം ദുബായ് യൂണിയന്റെ സജീവ പ്രവർത്തകനും നാടക നടനും സംവിധായകനുമായ മുരളി സദാനന്ദന് എസ്എൻഡിപി യോഗം ദുബായ് യൂണിയൻ യാത്രയയപ്പു നൽകി.

ചടങ്ങിനു ശാഖാ നേതാക്കളായ മോഹനൻ, ഷാജി അൽ ബൂസി, സുഭാഷ്, അശോക് രാജ്, നിസാൻ, മനോജ്, ശൈലേഷ്, ഉണ്ണി, ശ്രാവൺ സുരേഷ്, ഹരി എന്നിവരും യൂത്ത് വിംഗ് അംഗങ്ങളായ ആര്യൻ, സുജിത്ത്, രാകേഷ് കടക്കാവൂർ, നിതീഷ് എന്നിവരും ചേർന്നു നേതൃത്വം നൽകി.

<ആ>റിപ്പോർട്ട്: അനിൽ സി. ഇടിക്കുള