മാക് കുവൈത്ത് സ്വാതന്ത്ര്യ ദിനാഘോഷവും ജേഴ്സി പ്രകാശനവും നടത്തി
Monday, August 22, 2016 6:11 AM IST
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഇന്ത്യൻ ക്ലബ്ബായ മാക് കേഫാക് സോക്കർ ലീഗ് സീസൺ 5 ലേക്കുള്ള ജേഴ്സി പ്രകാശനവും 70ആം ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി.

ഫർവാനിയ റോയൽ ഹൈത്തം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെട്രോ മെഡിക്കൽ കെയർ സിഇഒ ഹംസ മുസ്തഫ ഉദ്ഘാടനം ചെയ്തു. മാക് പ്രസിഡന്റ സുബൈർ കുരിക്കൾ അധ്യക്ഷത വഹിച്ചു. ‘ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 70 ആണ്ടുകൾ’ എന്ന വിഷയത്തിൽ അബ്ദുൽ ഫത്താഹ് തൈയിൽ മുഖ്യ പ്രഭാഷണം നടത്തി. കേഫാക് സോക്കർ ലീഗിൽ കളിക്കുന്ന മാക് കളിക്കാർക്ക് അൽസുൽഫി സ്റ്റീൽ ഫാബ്രിക്കേറ്റേഴ്സ് നൽകുന്ന ജേഴ്സി ചടങ്ങിൽ വിതരണം ചെയ്തു. മാക് ജനറൽ സെക്രട്ടറി മൻസൂർ കുന്നത്തേരി, അഹമ്മദ് കല്ലായി എന്നിവർ സംസാരിച്ചു. ഏറ്റെർണിറ്റി ട്രാവൽസ് മാനേജർ മുഹമ്മദ് ഹസൻ, കേഫാക് വൈസ് പ്രസിഡന്റ ഒ.കെ. റസാഖ്, കേഫാക് ട്രഷറർ കെ. ഷബീർ, മാക് ചെയർമാൻ മുസ്തഫ കാരി, എ.പി.അബ്ദുൽ സലാം തുടങ്ങിയ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22ാമസസ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>