കായംകുളം എൻആർഐഎസിനു പുതിയ നേതൃത്വം
Monday, August 22, 2016 6:09 AM IST
കുവൈത്ത്: കായംകുളം എൻആർഐഎസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബി.എസ് പിള്ള (പ്രസിഡന്റ്), ടോം ജേക്കബ്, ഹരി ഉണ്ണത്താൻ (വൈസ് പ്രസിഡന്റുമാർ), അബ്ദുൾ വഹാബ് (ജനറൽ സെക്രട്ടറി), സി. കൃഷ്ണകുമാർ (ട്രഷറർ), പി. രജിത് (കൾചറൽ സെക്രട്ടറി) എന്നിവരേയും നിർവാഹക സമിതി അംഗങ്ങളായി കെ.ജി. ശ്രീകുമാർ, ഹസൻ കുഞ്ഞ്, മത്തായി തരകൻ, ഖലീൽ, സതീഷ് സി. പിള്ള, ബിജു പാറയിൽ, ഹരി സോമൻ, വിപിൻ മങ്ങാട്ട്, സലിം, മധുക്കുട്ടൻ, നാദിർഷ, ബി.ഇ. കാദർ, അരുൺ, സോമൻപിള്ള, കെ.എസ്. വിശ്വനാഥൻ എന്നിവരേയും തെരഞ്ഞെടുത്തു. ഷേഖ് പി. ഹാരിസ് ആണ് രക്ഷാധികാരി.

ഓഗസ്റ്റ് 12നു മംഗഫ് ഫോക് ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ വാർഷിക റിപ്പോർട്ട് സെക്രട്ടറി സുനിലും വരവുചെലവു കണക്കുകൾ ട്രഷറർ കൃഷ്ണകുമാറും അവതരിപ്പിച്ചു. തുടർന്നു ഉപദേശക സമിതി അംഗം ഹാരിസിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പു നടന്നത്. യോഗത്തിൽ സെക്രട്ടറി സുനിൽ, ജനറൽ സെക്രട്ടറി അബ്ദുൾ വഹാബ് എന്നിവർ സംസാരിച്ചു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22സമ്യമാസൗഹമാാ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>