തൃശൂർ: ജാതി മത രാഷ്ര്ടീയ ചിന്തകൾക്കതീതമായി സൗദി അറേബ്യയിലും ഖത്തറിലും പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ തൃശൂർ ജില്ല സൗഹൃദവേദി കുടുംബ സംഗമം –2016 വിപുലമായ പരിപാടികളോടെ തൃശൂർ കണിമംഗലം വെല്‍കം ഓഡിറ്റോറിയത്തിൽ ആഘോഷിച്ചു.
കൃഷി വകുപ്പുമന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി മുഖ്യരക്ഷാധികാരി പദ്മശ്രീ സി.കെ. മേനോൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര മുഖ്യ പ്രഭാഷണം നടത്തി.
സൗദി ഘടകം വൈസ് പ്രസിഡന്റ് റോഷ് ദാസ്, കോഓർഡിനേറ്റർ സുരേഷ് ശങ്കർ, ഖത്തർ പ്രസിഡന്റ് മുഹസീൻ, അനിൽ കുമാർ, ഖത്തർ കോഓർഡിനേറ്റർ വി.കെ.സലിം, ശരീഫ് അറക്കൽ എന്നിവർ സംസാരിച്ചു. യോഗത്തിനു ബാബു പൊറ്റക്കാട്, മോഹൻദാസ്, ജോസ് കിടങ്ങൻ, മുസ്തഫ, ഷറഫ്, ഉണ്ണി, ഗംഗധരൻ, രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
കുടുംബസംഗമത്തോടനുബന്ധിച്ചു ന്യൂക്ലിയസ് ട്രൂപ്പിന്റെ ഗാനമേളയും ഡി ഫോർ ഡാൻസ് ടീമിന്റെ നൃത്തം, ഉഗ്രം ഉജ്ജ്വലം ടീമിന്റെ പ്രകടനങ്ങൾ, ടിവി, സിനി ആർട്ടിസ്റ്റ് ബിജേഷിന്റെ മിമിക്സ് എന്നിവയും സംഗമത്തിന്റെ ഭാഗമായിരുന്നു.