മദ്യപിച്ച ഡ്യൂട്ടിക്കെത്തിയ പൈലറ്റിനെ ജർമനിയിൽ സസ്പെൻഡു ചെയ്തു
Monday, August 22, 2016 4:22 AM IST
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേയ്ക്കു പറക്കാനൊരുങ്ങിയ ശ്രീലങ്കൻ എയർലൈൻസിന്റെ പൈലറ്റിനെ സസ്പെൻഡ് ചെയ്തു. മദ്യപിച്ചെത്തിയ പൈലറ്റ് സാധാരണയുള്ള ടെസ്റ്റിനു വിധേയമായപ്പോഴാണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. മദ്യപിച്ചിട്ടുണ്ടോ എന്നറിയുന്നതിനുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് നടപടി. 274 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

ഫ്ളൈറ്റ് നമ്പർ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ഡഘ 554 എയർബസ് എ 330 പറത്താൻ മറ്റൊരു ക്യാപ്റ്റൻ എത്തുന്നതും കാത്ത് വിമാനം 15 മണിക്കൂറോളം വൈകുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനം വൈകിയതിന് അധികൃതർ മാപ്പു പറഞ്ഞു.

യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ചു വരുന്ന ശ്രീലങ്കൻ എയർലൈൻസ് ഒക്ടോബറോടെ ഫ്രാങ്ക്ഫർട്ട് സർവീസും അവസാനിപ്പിക്കുകയാണ്. നഷ്ടത്തിന്റെ കഥകൾ മാത്രമുള്ള കമ്പനിയിപ്പോൾ ഒരു ബില്യൻ ഡോളർ കടത്തിലാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ