വൈറ്റ്പ്ലെയിൻസ് സെന്റ് മേരീസ് പള്ളിയിൽ എട്ടുനോമ്പ് ആചരണം സെപ്റ്റംബർ മൂന്നു മുതൽ പത്തു വരെ
Monday, August 22, 2016 3:08 AM IST
ന്യൂയോർക്ക്: വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ജനനപെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടുനോമ്പാചരണവും, പുണ്യശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ഇരുപതാമത് ദുഖ്റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബർ മൂന്നു ശനിയാഴ്ച മുതൽ സെപ്റ്റംബർ പത്തു ശനിയാഴ്ച വരെ എട്ടു ദിവസങ്ങളിലായി ആദരപൂർവം നടത്തപ്പെടുന്നു.

സെപ്റ്റംബർ മൂന്നിനു ശനിയാഴ്ച വികാരി വന്ദ്യ ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയോടെ ഈ വർഷത്തെ പെരുന്നാൾ ആരംഭിക്കും.
കാലം ചെയ്ത പുണ്യശ്ലോകനും വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് പള്ളിയുടെ വളർച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂൻ മോർ ബസേലിയോസ് പൗലൂസ് ദ്വിദീയൻ കാതോലിക്കാ ബാവയുടെ ഇരുപതാമത് ദു:ഖ്റോനോ പെരുന്നാൾ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേർച്ചവിളമ്പോടും കൂടെ നടത്തും. തുടർന്നു പ്രസിദ്ധ സുവിശേഷ പ്രാസംഗികനായ റെവ. ഫാ. സി. എ. തോമസ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഢശരമൃ, ടേ. ഖീലെുവ’െ ഗിമിമ്യമ ഇവൗൃരവ, ഘീിഴ കഹെമിറ, ചഥ) വചന ശ്രുശൂഷ നടത്തുന്നതും ആയിരിക്കും.

സെപ്റ്റംബർ നാലിനു ഞായറാഴ്ച ഇടവകയുടെ അസോസിയേറ്റ് വികാരി റെവ.ഫാ. ജെറി ജേക്കബിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്.

സെപ്റ്റംബർ അഞ്ചു മുതൽ ഒമ്പതുവരെ എല്ലാ ദിവസവും സന്ധ്യാനമസ്കാരവും, മദ്ധ്യസ്‌ഥപ്രാർത്ഥനയും തുടർന്നു ഗാനശുശ്രൂഷയും തിരുവചനഘോഷണവും ഉണ്ടായിരിക്കും. പ്രസിദ്ധ സുവിശേഷ പ്രാസംഗികരായ റവ. ഫാ. ഗീവർഗീസ് ചാലിശേരി (സെക്രട്ടറി, മലങ്കര ആർച്ച് ഡയോസിസ് * വികാരി സെന്റ് മേരീസ് എസ്.ഒ.സി, വെസ്റ്റ് നയാക്, ന്യൂയോർക്ക്) സെപ്റ്റംബർ അഞ്ചാം തീയതിയും; റവ. ഫാ. ആകാശ് പോൾ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഢശരമൃ, ടേ. ഖമാലെ ടഛ ഇവൗൃരവ, ണമിമൂൗല, ചഖ) സെപ്റ്റംബർ ആറാം തീയതിയും; റവ.ഫാ. എബി മാത്യു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഖേ. ടലരൃലമേൃ്യ, ങമഹമിസമൃമ അൃരവറശീരലലെ * ഢശരമൃ, ടേ. ങമൃ്യ’െ ടഛ ഇവൗൃരവ, ങശശൈമൈൗഴമ, ഇമിമറമ) സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിലും; റവ.ഫാ. ജേക്കബ് ജോസഫ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഢശരമൃ, ടേ. ഠവീാമെ ടഛ ഗിമിമ്യമ ഇവൗൃരവ, ഇഹശളേീി, ചഖ) സെപ്റ്റംബർ ഒൻപതാം തീയതിയും ധ്യാനത്തിനും വചനശുശ്രൂഷകൾക്കും നേതൃത്വം നൽകും. വി. ദൈവമാതാവിന്റെ പെരുന്നാൾ ദിവസമായ സെപ്റ്റംബർ പത്താം തീയതി രാവിലെ 8:30ന് മലങ്കരയുടെ യാക്കൂബ് ബുർദ്ദാന ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവായിക്കും അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആർച്ചുബിഷപ്പും പാത്രിയാർക്കൽ വികാരിയുമായ അഭി.യൽദോ മോർ തീത്തോസ് , ക്നാനായ ഭദ്രാസന മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ്, ഈസ്റ്റ് അമേരിക്ക ഭദ്രാസന മെത്രാപ്പോലീത്ത അഭി.ദിവന്നാസിയോസ് മോർ ജോൺ കവാക് എന്നീ പിതാക്കന്മാർക്ക് ഇടവക ജനങ്ങളുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകി സ്വീകരിച്ചതിനു ശേഷം ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ പ്രധാന കാർമ്മികത്വത്തിലും അഭി.പിതാക്കന്മാർടെ സഹ കാർമ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, നേർച്ചവിളമ്പോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക്: വെരി റവ. ഗീവർഗീസ് ചട്ടത്തിൽ കോർഎപ്പിസ്കോപ്പ (വികാരി * പ്രസിഡന്റ്) (518) 9286261, റവ.ഫാ. ജെറി ജേക്കബ് എം.ഡി (അസോസിയേറ്റ് വികാരി (845) 5199669,
<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഏലീൃഴല ഗൗ്വവശ്യമിഷമഹ — (914) 8868158 (ഢശരല ജൃലശെറലിേ), ഢശാമഹ ഖീ്യ — (914) 9792025 (ടലരൃലമേൃ്യ), ടൗിശഹ ഗീവ്യെ — (914) 4344158 (ഠൃലമൌൃലൃ), ആീയയ്യ ഗൗൃശമസീലെ (201) 2561426 (ഖേ. ടലരൃലമേൃ്യ).

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം