ചെറുവല്ലൂർ ഗവ. ജെ.ബി സ്കൂളിന് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈത്ത് കംപ്യൂട്ടർ നൽകി
Sunday, August 21, 2016 3:26 AM IST
കുവൈത്ത്: ചെറിയനാട് ഗ്രാമ പഞ്ചായത്ത് ചെറുവല്ലൂർ ഗവ ജെ.ബി സ്കൂളിന് ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (അഉഅഗ) കമ്പ്യൂട്ടർ നൽകി. 2016 ജൂലൈ 28 വ്യാഴാഴ്ച്ച 2.30നു സ്കൂൾ അങ്കണത്തിൽ വച്ച് രാഷ്ര്‌ടീയ സാമൂഹിക രംഗത്തെ പ്രമുഖരുടെ സാനിധ്യത്തിൽ കമ്പ്യൂട്ടർ വിതരണോദ്ഘാടനം ബഹുമാനപ്പെട്ട ചെങ്ങന്നൂർ എംഎൽഎ അഡ്വ.കെ.കെ. രാമചന്ദ്രൻ നായർ സ്കൂൾ അധികൃതർക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡൻറ് കെ.കെ രാധമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ, സ്കൂളിൽ നിന്നും കഴിഞ്ഞ അദ്ധ്യയന വർഷം ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടിക്ക് ട്രോഫിയും കാഷ് അവാർഡും <ളീിേ ളമരല=്ലൃറമിമ ശ്വെല=2> അഉഅഗ സെക്രട്ടറി സക്കീർ പുത്തൻപാലത്തു നൽകി. ചെറിയനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗ്രേസി സൈമൺ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം ഷാജി, സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഹിദ് മുഹമ്മദ്, വ്യാപാരി വ്യവസായി താലൂക്ക് വൈസ് പ്രസിഡൻറ് സിബി സജി,ശ്രീ രാജൻ കല്ലാടൻ തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. എസ്എംസി ചെയർമാൻ ഉണ്ണികൃഷ്ണൻ നായർ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ ഗീതാകുമാരി നന്ദിയും പറഞ്ഞു.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ21ിമ7.ഷുഴ മഹശഴി=ഹലളേ>